ചെറുപ്പം മുതൽ ഉള്ള ചില ശീലങ്ങൾ പലർക്കും ഒഴിവാക്കാൻ ബുദ്ധിമുട്ടാണ്. സമാന രീതിയിൽ, തന്റെ അമ്മ കഴിഞ്ഞ 20 വർഷത്തോളം ഉപയോഗിച്ച ഒരു സ്റ്റീൽ പ്ലേറ്റിനെ കുറിച്ച് മകൻ എഴുതിയ കുറിപ്പ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്. നാളിത്രയും ആ പ്ലേറ്റ് ആർക്കും നൽകാതെ ഉപയോഗിച്ചതിന് പിന്നിലെ രഹസ്യം കൂടി അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. എന്നാൽ ആ രഹസ്യം ഈ മകൻ അറിഞ്ഞതാകട്ടെ അമ്മയുടെ മരണ ശേഷം ആണ്. വിക്രം എസ് ബുദ്ദനേസൻ എന്ന വ്യക്തിയാണ് ഓർമ കുറിപ്പ് പങ്കുവെച്ചത്.
This is Amma's plate.. she used to eat in this for the past 2 decades.. it's a small plate.. she allowed only myself and chulbuli (Sruthi, my niece) only to eat in this other than her.. after her demise only I came to know through my sister, that this plate was a prize won by me pic.twitter.com/pYs2vDEI3p
— Vikram S Buddhanesan (@vsb_dentist) January 19, 2023
‘ഇത് അമ്മയുടെ പ്ലേറ്റാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി അമ്മ ഈ പ്ലേറ്റിലാണ് ഭക്ഷണം കഴിക്കുന്നത്. എന്നേയും ചേച്ചിയുടെ മകളേയും മാത്രമാണ് അമ്മ ഈ പ്ലേറ്റിൽ ഭക്ഷണം കഴിക്കാൻ അനുവദിച്ചിട്ടുള്ളത്.
എനിക്ക് സമ്മാനം കിട്ടിയതായിരുന്നു ആ പ്ലേറ്റ് എന്നത് അമ്മയുടെ മരണശേഷം സഹോദരി പറയുമ്പോൾ ഞാൻ അറിയുന്നത്.’ വിക്രം ട്വിറ്റെറിൽ കുറിച്ചു. 1999-ൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആ പ്ലേറ്റ് സമ്മാനമായി ലഭിച്ചതെന്നും വിക്രം പറയുന്നു.
Discussion about this post