പഞ്ചാബ്: കഴിഞ്ഞ 40 വര്‍ഷമായി സ്ഥിരമായി ലോട്ടറി എടുക്കുന്നയാള്‍ക്ക് ഒടുവില്‍ 88ാം വയസ്സില്‍ ഭാഗ്യദേവതയുടെ കടാക്ഷം. പഞ്ചാബിലെ ദെരബസ്സി, ത്രിവേദി ക്യാമ്പ് സ്വദേശിയായ മഹന്ത് ദ്വാരക ദാസിനാണ്(88) അഞ്ച് കോടി രൂപയുടെ ലോഹ്രി മകര്‍ സക്രാന്തി ബമ്പര്‍ ലോട്ടറി അടിച്ചത്. നികുതിയിളവ് കഴിഞ്ഞ് ഏകദേശം 3.5 കോടി രൂപയാണ് ദാസിന് ലഭിക്കും.
ഒരു ദിവസം ഭാഗ്യം തന്നെ തേടി വരുമെന്ന് അറിയാമായിരുന്നെന്നും അതുകൊണ്ടാണ് ഓരോ മാസവും ടിക്കറ്റ് എടുത്തിരുന്നതെന്നും ദാസ് പറയുന്നു. ‘സമ്മാനത്തുക എന്റെ രണ്ട് മക്കള്‍ക്കും തുല്യമായി വീതിച്ച് നല്‍കും. ജീവിതത്തില്‍ ഞാന്‍ ഒരുപാട് അധ്വാനിച്ചിട്ടുണ്ട്. ആരെയും ദ്രോഹിച്ചിട്ടില്ല. ഞങ്ങള്‍ 1947ല്‍ പാകിസ്താനില്‍ നിന്നും കുടിയേറിയവരാണ്’, ദാസ് പറയുന്നു.
സിരാക്പൂരില്‍ ലോട്ടറി കച്ചവടം നടത്തുന്ന ലോകേഷിന്റെ കടയില്‍ നിന്നാണ് സമ്മാനര്‍ഹമായ ടിക്കറ്റ് വിറ്റുപോയത്. ‘മഹന്ത് ദ്വാരക ദാസിന്റെ ചെറുമകനാണ് അദ്ദേഹത്തിന് വേണ്ടി ടിക്കറ്റ് എടുക്കാന്‍ കടയില്‍ വന്നത്. മുത്തച്ഛന് വേണ്ടി പ്രത്യേക അക്കങ്ങളുളള ലോട്ടറി ടിക്കറ്റ്് വേണമെന്നായിരുന്നു എന്നാട് ആവശ്യപ്പെട്ടത്.
ഞാന്‍ അദ്ദേഹത്തിന് ടിക്കറ്റ് നല്കി. അതിന് സമ്മാനത്തുക അടിക്കുകയും ചെയ്തു. ലോട്ടറി അടിച്ചതിനാല്‍ ആ കുടുംബത്തില്‍ ഇനി വലിയ മാറ്റങ്ങള്‍ ഉണ്ടാകും. ടിക്കറ്റ് വിറ്റതില്‍ വലിയ സന്തോഷമുണ്ട് എന്നും ലോകേഷ് പറഞ്ഞു.
Discussion about this post