ഗുജറാത്ത്: ക്ലാസ് മുറിയിൽ വെച്ച് ഹൃദയാഘാതം മൂലം എട്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. റിയ എന്ന പെൺകുട്ടിയാണ് മരണത്തിന് കീഴടങ്ങിയത്. ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് പ്രാർത്ഥനയ്ക്ക് നിന്ന പെൺകുട്ടി ബോധരഹിതയായി വീഴുകയായിരുന്നു.
അബോധാവസ്ഥയിലായ പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. നേർത്ത വസ്ത്രം ധരിച്ചെത്തിയ പെൺകുട്ടിക്ക് ശൈത്യകാലത്ത് ശരീരത്ത് വേണ്ടത്ര ചൂട് ലഭിക്കാതെ വന്നത് ഹൃദയാഘാതത്തിന് മുമ്പ് രക്തം കട്ടപിടിക്കാൻ ഇടയാക്കിയിരിക്കണമെന്ന് ഡോക്ടർമാർ പറയുന്നു.
ഇതാണ് റിയയുടെ മരണത്തിലേയ്ക്ക് വഴിവെച്ചത്. തണുപ്പകാലത്ത് അധികൃതർ നിർദ്ദേശിച്ച സ്വെറ്ററുകൾ കുട്ടിക്ക് പര്യാപ്തമല്ലെന്ന് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കൾ രംഗത്ത് വന്നു. റിയയുടെ മരണത്തിന് പിന്നാലെ വിദ്യാർത്ഥികൾക്ക് ആവശ്യാനുസരണം കട്ടിയുള്ള വസ്ത്രം ധരിക്കാമെന്ന് അറിയിച്ച് സർക്കാർ ഉത്തരവിട്ടു.
Discussion about this post