ഗുജറാത്ത്: ജീവിതത്തിലെ ഏല്ലാ ആര്‍ഭാടങ്ങളും ഉപേക്ഷിച്ച് സിംപിള്‍ ജീവിതം തിരഞ്ഞെടുത്ത സിദ്ധാര്‍ഥ് രാജകുമാരന്റെ കഥ നമ്മളെല്ലാം കേട്ടിട്ടുണ്ട്. സമാനമായ ഒരു സംഭവമാണ് ഗുജറാത്തില്‍ നിന്നും വാര്‍ത്തയായിരിക്കുന്നത്. ഗുജറാത്തിലെ ധനികനായ വജ്രവ്യാപാരിയുടെ ഒമ്പതു വയസുകാരിയായ മകള്‍ ആഡംബര ജീവിതം ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കാന്‍ തീരുമാനിച്ചു.
സന്യാസത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള ആദ്യപടിയായിട്ടുള്ള ദീക്ഷ സ്വീകരിക്കല്‍ സൂററ്റിലാണ് നടന്നു. ഒമ്പതു വയസുകാരിയായ ദേവാന്‍ഷി സ്വാംഘി ആണ് സന്ന്യാസം സ്വീകരിക്കുന്നത്. ദമ്പതികളായ ധനേഷ് സാംഘ്വിയുടെയും ആമിയുടെയും മൂത്ത മകളാണ് ദേവാന്‍ഷി.
ലോകത്തിലെ ഏറ്റവും പഴയ ഡയമണ്ട് കമ്പനികളിലൊന്നായ സാംഘ്വി ആന്‍ഡ് സണ്‍സ് ദേവാന്‍ഷിയുടെ കുടുംബത്തിന്റേതാണ്. പ്രായപൂര്‍ത്തിയായി കഴിഞ്ഞാല്‍ കോടികളുടെ സ്വത്താണ് ദേവാന്‍ഷിക്ക് കൈവരാനുണ്ടായിരുന്നത്. എന്നാല്‍, അതെല്ലാം ത്യജിച്ച് കൊണ്ട് കഴിഞ്ഞ ദിവസം അവള് സന്യാസത്തിന് വേണ്ടി ദീക്ഷ സ്വീകരിക്കുകയായിരുന്നു.
ദീക്ഷ സ്വീകരിക്കുന്നതിന്റെ തൊട്ടുമുമ്പ് അവളുടെ കുടുംബം നഗരത്തില്‍ വലിയൊരു ഘോഷയാത്ര തന്നെ സംഘടിപ്പിച്ചു. ആനകളും ഒട്ടകങ്ങളും കുതിരകളും അടക്കം ഒരുങ്ങിയ പരിപാടിയില്‍ അനവധി പേരാണ് പങ്കെടുത്തത്. നേരത്തെ ബെല്‍ജിയത്തിലും ഇത്തരം ഒരു ഘോഷയാത്ര കുടുംബം സംഘടിപ്പിച്ചിരുന്നു. അനേകം പേരാണ് അതില്‍ പങ്കുകൊണ്ടത്. ജൈനമതത്തില്‍ പെട്ട അനേകം വജ്രവ്യാപാരികള്‍ ഉള്ള സ്ഥലമാണ് ബെല്‍ജിയം.
ദീക്ഷ സ്വീകരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പായി അവള് ബുദ്ധസന്യാസിമാരുടെ കൂടെ 600 കിലോമീറ്റര്‍ നടന്നു. സന്യാസജീവിതത്തിന്റെ കഠിനതകള്‍ അറിയുന്നതിന് വേണ്ടിയായിരുന്നു ഇത്. ദേവാന്‍ഷി എപ്പോഴും തെരഞ്ഞെടുത്തിരുന്നത് വളരെ ലളിതമായ ജീവിതമായിരുന്നു എന്ന് പറയുന്നു.
ദീക്ഷ സ്വീകരിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ അവള് ടിവിയോ സിനിമയോ കണ്ടില്ല, റെസ്റ്റോറന്റില്‍ പോയില്ല, വിവാഹങ്ങളില്‍ പങ്കെടുത്തില്ല. ദീക്ഷയ്ക്ക് മുമ്പ് പൂര്ത്തിയാക്കേണ്ടതെല്ലാം അവള് വളരെ വേഗം തന്നെ പൂര്‍ത്തിയാക്കി എന്ന് അവളുടെ ബന്ധുക്കള്‍ പറയുന്നു.
Discussion about this post