പ്രണയ വിവാഹം എതിര്‍ത്തു: ആത്മഹത്യ ചെയ്ത കമിതാക്കളുടെ പ്രതിമകളുടെ വിവാഹം നടത്തി കുടുംബത്തിന്റെ പശ്ചാത്താപം

അഹമ്മദാബാദ്: പ്രണയ വിവാഹത്തിന് കുടുംബം എതിര്‍ത്തു. ആത്മഹത്യ ചെയ്ത കമിതാക്കളുടെ പ്രതിമകളുടെ വിവാഹം നടത്തി കുടുംബം. ഗുജറാത്തിലെ ടാപിയിലാണ് ഇത്തരത്തില്‍ വിവാഹം നടന്നതാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്.

ഗുജറാത്ത് ടാപി സ്വദേശികളായ ഗണേഷും രഞ്ജനയുമാണ് ജീവനൊടുക്കിയത്.
മരണശേഷം ഇരുവരുടെയും പ്രതിമകളുടെ വിവാഹമാണ് കുടുംബം നടത്തിയത്.
പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹത്തെ കുടുംബം എതിര്‍ത്തതോടെ കഴിഞ്ഞ ഓഗസ്റ്റില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

ഇരുവരുടെയും മരണത്തിന് ആറു മാസങ്ങള്‍ക്ക് ശേഷം പശ്ചാത്താപം തോന്നിയ കുടുംബം പ്രതിമകളുണ്ടാക്കി വിവാഹം നടത്തുകയായിരുന്നു. പ്രതിമകളെ ആചാരപ്രകാരം വിവാഹം കഴിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഗണേഷും രഞ്ജനയും സ്വര്‍ഗത്തില്‍ ഒരുമിക്കുമെന്ന വിശ്വാസത്തിലാണ് കുടുംബം വിവാഹം നടത്തിയത്.

Exit mobile version