ഹൃദയസ്പര്‍ശിയായ പല വീഡിയോകളും ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകാറുണ്ട്. എന്നാല്‍ ഏവരുടേയും മനസ് നിറയ്ക്കുന്ന ഒരു അച്ഛന്റേയും മകളുടേയും സ്നേഹം തുളുമ്പുന്ന നിമിഷങ്ങളാണ് ഇപ്പോള്‍ സൈബര്‍ ലോകം ഏറ്റെടുത്തിരിക്കുന്നത്.
പൈലറ്റ് ആയ മകള്‍ വിമാനം പറത്താന്‍ പോകും മുമ്പ് വിമാനത്തില്‍ ഉണ്ടായിരുന്ന അച്ഛന്റെ അനുഗ്രഹം വാങ്ങിക്കുന്നതാണ് വീഡിയോ. മകള്‍ അനുഗ്രഹം വാങ്ങുമ്പോള്‍ അച്ഛന് മനസ് നിറയെ സന്തോഷിക്കുന്നതും ശേഷം മകള്‍ സ്നേഹത്തോടെ കെട്ടിപ്പിടിക്കുമ്പോള്‍ അച്ഛന്റെ കണ്ണ് നിറയുന്നതും വീഡിയോയില്‍ കാണാം.
കൃത്യജ്ഞ്യ എന്നാണ് ഈ പൈലറ്റിന്റെ പേര്. അവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോ ഇതുവരെ 84 ലക്ഷം ആളുകളാണ് കണ്ടത്. നിരവധി പേര് അഭിനന്ദനം അറിയിച്ച് കമന്റും ചെയ്തിട്ടുണ്ട്.
Discussion about this post