മുംബൈ: ഷാരൂഖ് ഖാന് നായകനായി എത്തുന്ന ‘പഠാന്’ എന്ന ചിത്രത്തിനെതിരെ ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ചിത്രത്തിനെതിരെ ബഹിഷ്കരണാഹ്വാനങ്ങളും ഉയര്‍ന്നിരുന്നു. ഷാരൂഖ് തന്റെ മകള്‍ക്കൊപ്പം ഈ സിനിമ കാണുമോ എന്ന് വെല്ലുവിളിച്ച് മധ്യപ്രദേശ് നിയമസഭ സ്പീക്കര്‍ ഗിരീഷ് ഗൗതം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഈ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഷാരൂഖ് ഖാന്.
മകള്‍ക്കും കുടുംബാഗങ്ങള്‍ക്കുമൊപ്പം എത്തി പഠാന് കണ്ട് മറുപടി നല്‍കിയിരിക്കുകയാണ് ഷാരൂഖ് ഖാന്. റിലീസിന് മുന്നോടിയായിട്ടുള്ള സ്പെഷ്യല്‍ സ്ക്രീനിങ്ങിന് വേണ്ടിയാണ് എസ്ആര്‍കെയും കുടുംബവും തിയറ്ററില്‍ എത്തിയത്. ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാന്, മക്കളായ ആര്യന്, സുഹാന, അബ്രാം എന്നിവര്‍ക്കൊപ്പം കിങ് ഖാന്റെ സഹോദരിയും ഭാര്യമാതാവ് സവിത ചിബ്ബറും ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പഠാന്റെ പ്രമോഷന്റെ ഭാഗമായി ചിത്രത്തിലെ ബെഷ്റം രംഗ് എന്ന ഗാനം പുറത്തിറങ്ങിയിരുന്നു. ഇതില്‍ ദീപിക കാവി നിറത്തിലുള്ള ഒരു ബിക്കിനി ധരിച്ചിരുന്നു. ഇത് ഒരു വിഭാഗത്തെ ചൊടിപ്പിക്കുകയും സിനിമ ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി എത്തിയത്.
പിന്നാലെ മുംബൈ പോലീസ് ചിത്രത്തിനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു മകള്‍ക്കൊപ്പം ഇരുന്ന് ഈ സിനിമ കാണുമോന്ന് ചോദിച്ച് മധ്യപ്രദേശ് നിയമസഭാ സ്പീക്കര്‍ ഗിരീഷ് ഗൗതം രംഗത്ത് എത്തിയത്.
അതേസമയം, ജനുവരി 25ന് പഠാന് റിലീസ് ചെയ്യും. ഷാരൂഖിനും ദീപിക പദുക്കോണിനും ഒപ്പം ജോണ്‍ എബ്രഹാമും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന പഠാന് സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
Discussion about this post