ലഖ്നൗ: അടുത്തിടെയായി ഇന്ത്യയിലെ പല വളര്‍ത്തുമൃഗ ഉടമകളും തങ്ങളുടെ നായ്ക്കളുടെ വിവാഹം ആര്‍ഭാടമാക്കുന്ന വാര്‍ത്തകള്‍ പുറത്തുവരാറുണ്ട്. അതില്‍ ഏറ്റവും പുതിയതാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള വിവാഹ വാര്‍ത്ത. ഉത്തര്‍പ്രദേശിലെ അലിഗഡില്‍ ഏഴ് മാസം പ്രായമുള്ള പെണ്‍ നായ ജെല്ലിയും ടോമിയും തമ്മിലുളള ആര്‍ഭാടവിവാഹമാണ് വാര്‍ത്തയായിരുക്കുന്നത്. പരമ്പരാഗത ഇന്ത്യന്‍ വിവാഹത്തിന്റെ ആചാരങ്ങളോടെയായിരുന്നു ചടങ്ങുകള്‍ നടത്തിയത്. ഏകദേശം അരലക്ഷത്തോളം രൂപയാണ് വിവാഹത്തിനായി ചെലവഴിച്ചത്.
മുന്‍ സുഖ്രാവലി ഗ്രാമത്തലവനായ ദിനേശ് ചൗധരിയുടെ വളര്‍ത്തുനായയാണ് ടോമി. അത്രോലിയിലെ തിക്രി റായ്പൂരില്‍ താമസിക്കുന്ന ഡോ രാംപ്രകാശ് സിങ്ങിന്റെ നായയാണ് ജെല്ലി. മകരസംക്രാന്തി ദിനമായ ജനുവരി 14നായിരുന്നു ടോമിയുടെയും ജെല്ലിയുടെയും വിവാഹം. ഇതിന്റെ ഭാഗമായി വധൂവരന്മാരുടെ കഴുത്തില്‍ മാല ചാര്‍ത്തി ഘോഷയാത്ര നടത്തി. ധോള്‍ മേളത്തിന്റെയും നൃത്തച്ചുവടുകളുടെയും അകമ്പടിയോടെ ആയിരുന്നു ഘോഷയാത്ര. വധുവിന്റെ ആളുകള്‍ വരന്റെ വീട്ടിലെത്തി ടോമിക്ക് തിലകവും ചാര്‍ത്തി.
#WATCH | A male dog, Tommy and a female dog, Jaily were married off to each other in UP's Aligarh yesterday; attendees danced to the beats of dhol pic.twitter.com/9NXFkzrgpY
— ANI UP/Uttarakhand (@ANINewsUP) January 15, 2023
Discussion about this post