ബംഗളൂരു: കർണാടകത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ വീട്ടമ്മമാർക്ക് മാസം 2000 രൂപ നൽകുമെന്ന് പ്രിയങ്ക ഗാന്ധി. തൊഴിൽരഹിതരായ വീട്ടമ്മമാർക്കാണ് മാസം തുക നൽകുന്നതെന്ന് പ്രിയങ്ക ഗാന്ധി അറിയിച്ചു. ബംഗളൂരുവിൽ കോൺഗ്രസ് വനിതാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. ഈ കൺവെൻഷനിലാണ് പ്രിയങ്ക ഗാന്ധി വീട്ടമ്മമാർക്ക് ഈ ഉറപ്പ് നൽകിയത്.
വലിയ അഴിമതിയാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും സ്ത്രീകൾക്ക് വേണ്ടി മാത്രം പ്രത്യേക പ്രകടന പത്രിക പുറത്തിറക്കുമെന്നും പ്രിയങ്ക ഗാന്ധി ഉറപ്പ് നൽകുന്നു. സംസ്ഥാനത്തെ അന്തരീക്ഷം വളരെ മോശമാണ്. സംസ്ഥാനത്തെ പൊതുപണമായ 1.5 ലക്ഷം കോടി രൂപ തട്ടിയെടുക്കപ്പെട്ടെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസ് ‘നാ നായകി’ എന്ന പേരിലാണ് വനിതാ കൺവെൻഷൻ നടത്തിയത്.
The second gurantee of Congress party for upcoming assembly elections of Karnataka was announced by Priyanka Gandhi Ji at ‘Naa Nayaki Convention’.
Each woman of the state will receive ₹2000/ month in their bank accounts as a direct transfer after the formation of INC govt. pic.twitter.com/7OYBHS6l8W
— Shantanu (@shaandelhite) January 16, 2023
ഗൃഹ ലക്ഷ്മി യോജന എന്ന് പേരിട്ട ഈ പദ്ധതി സംസ്ഥാനത്തെ 1.5 കോടി വീട്ടമ്മാർക്ക് ഉപകാരപ്പെടുമെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം പറഞ്ഞു. അധികാരത്തിലെത്തിയാൽ എല്ലാ മാസവും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്ന് വാഗ്ദാനം നൽകിയതിന് പിന്നാലെയാണ് കോൺഗ്രസിന്റെ അടുത്ത തെരഞ്ഞെടുപ്പ് വാഗ്ദാനം.
Discussion about this post