സിര്‍സ: കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവിനെ ഉപേക്ഷിച്ചു തിരികെ വീട്ടിലേക്ക് വന്നതിന് യുവതിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി അച്ഛന്‍. ഹരിയാനയിലെ ഗുഡ്ഗാവിലുള്ള സിര്‍സയിലാണു സംഭവം. 30 വയസ്സുകാരി മോണിക്കയാണ് കൊല്ലപ്പെട്ടത്. മോണിക്കയെ അച്ഛന്‍ വേദ്പാലാണ് കൊലപ്പെടുത്തിയത്. 2008ലായിരുന്നു മോണിക്ക ചരണ്‍ജിത്തെന്നയാളെ വിവാഹം ചെയ്തത്.
പിന്നീട് കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം മുതല്‍ മോണിക്ക മാതാപിതാക്കളോടൊപ്പമാണ് സ്വന്തം വീട്ടില്‍ കഴിഞ്ഞിരുന്നത്. അതേസമയം, മോണിക്ക വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മുതല്‍ വേദ്പാല്‍ തിരികെപോകാന്‍ നിര്‍ബന്ധിച്ചെന്നു സഹോദരന്‍ വെളിപ്പെടുത്തിയിട്ടുണ്ട.്.
മകള്‍ വിവാഹമോചിതയാകുന്നതു കുടുംബത്തിന്റെ അന്തസിന് ചേരുന്നതല്ലെന്നു മോണിക്ക കാരണം സമൂഹത്തില്‍ നാണംകെട്ടെന്നും ആരോപിച്ചു പിതാവ് മോണിക്കയെ മര്‍ദ്ദിക്കുന്നതും പതിവായിരുന്നു.
ജനുവരി 11ന് മദ്യപിച്ചെത്തിയ പിതാവ് വീണ്ടും മോണിക്കയെ മര്‍ദ്ദിച്ചു. ഈ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. രാത്രി 8 മണിയോടെയാണ് മോണിക്കയെ വേദ്പാല്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. വഴക്കിനിടയില്‍ തടിക്കഷ്ണം ഉപയോഗിച്ച് മര്‍ദ്ദിച്ചതാണ് മരണകാരണമായത്.
Discussion about this post