ജയ്പുർ: ഇരട്ട സഹോദരന്മാരുടെ സമാന സാഹചര്യത്തിലുള്ള മരണത്തിൽ പകച്ചിരിക്കുകയാണ് രാജസ്ഥാനിലുള്ള ഒരു കുടുംബം. 900 കിലോമീറ്റർ അകലെയുള്ള രണ്ടിടങ്ങളിലായി താമസിച്ചിരുന്ന ഇരട്ട സഹോദരങ്ങളാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ലോകത്തോട് വിടപറഞ്ഞത്. സുമർ സിങ്, സോഹൻ സിങ് എന്നിവരാണ് മരിച്ചത്.
ഗുജറാത്തിലെ സൂറത്തിൽ ജോലി ചെയ്യുകയായിരുന്നു സുമർ സിങ്. അതേസമയം ജയ്പുരിൽ സെക്കൻഡ് ഗ്രേഡ് ടീച്ചർ റിക്രൂട്ട് മെന്റ് ടെസ്റ്റിന് വേണ്ടി പഠിക്കുകയായിരുന്നു സോഹൻ. സുമർ ബുധനാഴ്ച രാത്രി സൂറത്തിലെ വീടിന് മുകളിൽ നിന്ന് വീണ് മരിക്കുകയായിരുന്നു. ഈ സഹോദരന്റെ മരണ വാർത്ത അറിഞ്ഞ് ഓടിയെത്തിയതായിരുന്നു സഹോദരൻ സോഹൻ.
എന്നാൽ വ്യാഴാഴ്ച പുലർച്ചെ വാട്ടർ ടാങ്കിൽ വീണു മരിച്ചു. ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കവെയാണ് സുമർ സിങ് ടെറസിൽ നിന്ന് വീണുമരിച്ചതെന്ന് കുടുംബാംഗങ്ങൾ പറയുന്നു. അതേസമയം, സുമർ സിങിന്റെ മരണം ആത്മഹത്യയാണോ എന്ന് സംശമുള്ളതായി പോലീസ് പറഞ്ഞു.
Discussion about this post