ജോഷിമഠ്: അധികം വൈകാതെ ഉത്തരാഖണ്ഡിലെ ജോഷിമഠിലെ ഭൂരിഭാഗം പ്രദേശവും ഇടിഞ്ഞു താഴുമെന്ന് ഐഎസ്ആര്‍ഒ. അതിവേഗം ഭൂമി ഇടിയുന്നതിന്റെ ഫലമായാണ് ജോഷിമഠ് നഗരം മുഴുവന്‍ മുങ്ങാമെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍.
സാറ്റലൈറ്റ് ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് പുതിയ കണ്ടെത്തല്‍. 5.4 സെന്റീമീറ്ററോളമാണ് 2022 ഡിസംബര്‍ 27 നും 2023 ജനുവരി എട്ടിനുമിടയില്‍ 12 ദിവസത്തിനിടെ താഴ്ന്നത്. ഭൂമി ഇടിഞ്ഞു താഴലിന്റെ വേഗം വര്‍ധിക്കുന്നതായും ഐഎസ്ആര്‍ഒ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിലിനും നവംബറിനും ഇടയില്‍ ഒമ്പതു സെന്റിമീറ്ററാണ് താഴ്ന്നത്. പത്തുമാസങ്ങള്‍ക്കിടെ ആകെ 14.4 സെന്റിമീറ്റര്‍ ഭൂമി ഇടിഞ്ഞു. ഐഎസ്ആര്‍ഒയുടെ നാഷ്നല്‍ റിമോട്ട് സെന്‍സിങ് സെന്ററാണ് ജോഷിമഠിന്റെ ഉപഗ്രഹചിത്രങ്ങള്‍ വിലയിരുത്തി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കാര്‍ട്ടോസാറ്റ് 2 എസ് ഉപഗ്രഹം എടുത്ത ചിത്രങ്ങളില്‍ നരസിംഹ ക്ഷേത്രവും സൈന്യത്തിന്റെ ഹെലിപ്പാഡും ഉള്‍പ്പെടെ ജോഷിമഠ് നഗരഭാഗം മുഴുവന്‍ താഴുന്നതായി വ്യക്തമാണ്. ജോഷിമഠ്- ഔലി റോഡും തകരുമെന്ന് ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.
Discussion about this post