ഭാര്യ വിളിച്ചിട്ട് ഫോണെടുക്കുന്നില്ല; വിവാഹം കഴിഞ്ഞ് ഒരു മാസം മാത്രം; പോസ്റ്റിങ് അതിര്‍ത്തിയില്‍; പോലീസുകാരന്റെ അവധി അപേക്ഷ വൈറല്‍!

ലഖ്‌നൗ: വിവാഹം കഴിഞ്ഞ് ഒരു മാസം മാത്രം പൂര്‍ത്തിയാകുന്നതിനിടെ അവധി അപേക്ഷിച്ച് പോലീസുകാരന്‍ നല്‍കിയ കത്താണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച. ഉത്തര്‍പ്രദേശ് മഹാരാജ്ഗഞ്ച് ജില്ലയിലെ നൗതന്‍വ പോലീസ് സ്റ്റേഷനില്‍ ഡ്യൂട്ടി ചെയ്യുന്ന കോണ്‍സ്റ്റബിളിന്റെ കത്താണ് വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമായിരിക്കുന്നത്.

തനിക്ക് അവധി ലഭിക്കാത്തതിനാല്‍ ഭാര്യ ദേഷ്യത്തിലാണെന്നും ഫോണ്‍ എടുക്കുന്നില്ലെന്നും അവധി വേണമെന്നുമാണ് ആവശ്യം. വിവാഹം കഴിഞ്ഞ് ഒരു മാസമാകുന്നതേയുള്ളൂ. ഇതിനിടെയാണ് മൗ ജില്ലയിലെ താമസക്കാരനായ കോണ്‍സ്റ്റബിളിന് ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലെ പിആര്‍ബിയിലേക്ക് തിരികെ പോകേണ്ടി വന്നത.

തനിക്ക് അവധി കിട്ടാത്തതിനാല്‍ ദേഷ്യപ്പെട്ട ഭാര്യ തന്നോട് സംസാരിക്കുന്നില്ലെന്നും പലതവണ വിളിച്ചെങ്കിലും ഭാര്യ ഫോണ്‍ അമ്മയ്ക്ക് കൈമാറുകയായിരുന്നു എന്നും അദ്ദേഹം അപേക്ഷയില്‍ പറയുന്നു.

സഹോദരപുത്രന്റെ ജന്മദിനത്തിന് വീട്ടിലേക്ക് വരാമെന്ന് ഭാര്യക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. പക്ഷേ ലീവ് ലഭിക്കാതെ പോകാന്‍ കഴിയില്ല. അപേക്ഷ പരിഗണിച്ച് ലീവ് അനുവദിക്കണമെന്നും പോലീസുകാരന്റെ അപേക്ഷയില്‍ പറയുന്നു.

ALSO READ- വേണ്ടപ്പെട്ടവര്‍ക്ക് വാരിക്കോരി ലോണ്‍ നല്‍കി; നാല് കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ക്കെതിരെ കേസ്

അപേക്ഷ വായിച്ച അസിസ്റ്റന്റ് സൂപ്രണ്ട് (എഎസ്പി) ജനുവരി 10 മുതല്‍ കോണ്‍സ്റ്റബിളിന് അഞ്ച് ദിവസത്തെ കാഷ്വല്‍ ലീവ് അനുവദിച്ചിരിക്കുകയാണ്. എന്തായാലും പോലീസുകാരന്റെ ഈ അപേക്ഷ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്.

Exit mobile version