ബംഗളൂരു: മൈസുരു ബിഷപ്പ് കനിക ദാസ് എ, വില്യമിനെ സാമ്പത്തിക തട്ടിപ്പിനെയും ലൈംഗികാരോപണത്തെയും തുടര്‍ന്ന് വത്തിക്കാന്‍ തത്സ്ഥാനത്ത് നിന്ന് നീക്കി. വിവാഹം കഴിക്കാന്‍ അനുമതിയില്ലാത്ത ബിഷപ്പിന് രണ്ട് കുട്ടികളുണ്ടെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു.
സഭാഫണ്ടില്‍ തിരിമറി മുതല്‍ ലൈംഗികാരോപണവും തട്ടിക്കൊണ്ടു പോകലുമടക്കമുള്ള പരാതികളാണ് ബിഷപ്പിനെതിരെ വന്നത്.മൈസുരു ജില്ലയിലെ വിവിധ ഇടവകകളില്‍ നിന്നായി 37 വൈദികരാണ് 2018ല്‍ ബിഷപ്പിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി വത്തിക്കാന് കത്ത് നല്‍കിയത്.
also read: ജോഡോ യാത്രയിൽ രാഹുലിനൊപ്പം ചേർന്ന് പ്രിയങ്കയുടെ വളർത്തുനായയും; വീഡിയോ വൈറൽ
തന്നോട് ബിഷപ്പ് തന്നോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും ജോലി നല്‍കണമെങ്കില്‍ തനിക്ക് വഴങ്ങണമെന്ന് പറഞ്ഞെന്നും കാണിച്ച് ഒരു സ്ത്രീയും പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ബിഷപ്പിനോട് അവധിയില്‍ പോകാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പകരം ചുമതലയേല്‍ക്കുന്ന മുന്‍ ബംഗളുരു ആര്‍ച്ച് ബിഷപ്പ് ബര്‍ണാര്‍ഡ് മോറിസ് മൈസുരു അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്ററാകും.