ന്യൂഡല്‍ഹി: രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപിക്ക് തിരിച്ചടി നേരിട്ടത് ഭരണവിരുദ്ധവികാരം കാരണമെന്ന് തുറന്ന് സമ്മതിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇതിന്റെ പേരില്‍ കാര്‍ഷിക കടം എഴുതിത്തള്ളുന്ന പ്രഖ്യാപനമൊന്നും ഉണ്ടാകില്ലെന്നും മോഡി വ്യക്തമാക്കി. ബിജെപി മോഡിയുടെയും അമിത് ഷായുടെ പാര്‍ട്ടിയാണെന്ന വിലയിരുത്തല്‍ തെറ്റാണെന്നും മോഡി എന്എന്ഐയ്ക്ക് നല്കിയ അഭിമുഖത്തില്‍ ശ്രമിച്ചു.
‘ജനങ്ങള്‍ ബിജെപിയില്‍ ഇപ്പോഴും പ്രതീക്ഷയര്‍പ്പിക്കുന്നു. 2019ലും അധികാരത്തിലെത്തും. തിരിച്ചടിക്ക് കാരണമായ പിഴവുകള്‍ തിരുത്താന്‍ ശ്രമം തുടങ്ങി. കോണ്‍ഗ്രസ് കാര്‍ഷികകടം എഴുതിത്തള്ളുമെന്ന് പ്രഖ്യാപിക്കുന്നതല്ലാതെ നടപ്പാക്കാറില്ല. കോണ്‍ഗ്രസിന്റേത് തിരഞ്ഞെടുപ്പ് തന്ത്രം മാത്രം. കടം എഴുതിത്തള്ളാനല്ല കര്‍ഷകര്‍ കടക്കെണിയില്‍പ്പെടുന്ന സാഹചര്യം ഇല്ലാതാക്കാനാണ് തന്റെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്‍ഡിഎയിലെ അസ്വാരസ്യങ്ങള്‍ പരിഹരിച്ച് എല്ലാ സഖ്യകക്ഷികളെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകും. തെക്കേ ഇന്ത്യയില്‍ നിന്നടക്കം പുതിയ സഖ്യകക്ഷികള്‍ എന്‍ഡിഎയിലേയ്ക്ക് വരും’- മോഡി പറയുന്നു.
കോണ്‍ഗ്രസ് മുക്തഭാരതം എന്ന മുദ്രാവാക്യത്തിലൂടെ അഴിമതിയും കുടുംബാധിപത്യവും ജാതീയതയുമില്ലാതാക്കുക എന്നതാണ് ഉദ്ദേശിച്ചത്. മോഡി തരംഗമുണ്ടോയെന്ന് പറയേണ്ടത് ജനങ്ങളാണെന്നും മോഡി പറഞ്ഞു.
Discussion about this post