ഹീരാബാ സ്മൃതിസരോവർ; ഗുജറാത്തിലെ തടയണയ്ക്ക് പ്രധാനമന്ത്രിയുടെ അമ്മയുടെ പേരിട്ടു, നാമകരണം ബഹുമാനസൂചകം

Hiraba in Rajkot | Bignewslive

അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്‌കോട്ടിൽ തടയണയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമ്മയുടെ പേര് നൽകി. കലാവഡ് റോഡിൽ വാഗുഡാദ് ഗ്രാമത്തിൽ ഗിർഗംഗാ പരിവാർ ട്രസ്റ്റ് പൊതുജനങ്ങളിൽനിന്നു സംഭാവന സ്വീകരിച്ച് നിർമിക്കുന്ന തടയണയ്ക്ക് ആണ് ബഹുമാന സൂചകമായി ഹീരാബാ സ്മൃതിസരോവർ എന്ന് നാമകരണം ചെയ്തത്.

ന്യാരാ നദിയിൽ 400 അടി നീളത്തിലുള്ള അണയുടെ നിർമാണോദ്ഘാടനം രാജ്‌കോട്ട് മേയറുടെയും എം.എൽ.എ.യുടെയും സാന്നിധ്യത്തിൽ നിർവഹിച്ചു. 15 ലക്ഷം രൂപയാണ് തടയണയുടെ ചെലവ്. മോഡിയുടെ അമ്മ ഹീരാബായോടുള്ള ബഹുമാനസൂചകമായാണ് നാമകരണമെന്ന് ട്രസ്റ്റ് പ്രസിഡന്റ് ദിലീപ് സാഖിയ പറയുന്നു.

2021 ഡിസംബർ 30-നായിരുന്നു ഹീരാബായി ലോകത്തോട് വിടപറഞ്ഞത്. ഇവർ താമസിച്ചിരുന്ന വൃന്ദാവൻ സൊസൈറ്റിയിലേക്കുള്ള റോഡിന് ഗാന്ധിനഗർ കോർപ്പറേഷൻ പൂജ്യ ഹീരാബാ മാർഗ് എന്ന് ജീവിച്ചിരിക്കെതന്നെ പേര് നൽകിയിരുന്നു.

Exit mobile version