ന്യൂഡല്‍ഹി: പെണ്മക്കളുമായി സുപ്രീം കോടതിയിലെത്തി ഹൃദയം കവര്‍ന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. തന്റെ രണ്ട് പുത്രികളുമായാണ് ചന്ദ്രചൂഡ് രാവിലെ തന്നെ കോടതിയിലെത്തിയത്.
സുപ്രീം കോടതി കാണണമെന്ന് ആഗ്രഹിച്ച പെണ്മക്കളുമായിട്ടാണ് കോടതിയിലെത്തി ചീഫ് ജസ്റ്റിസ് കോടതിയിലെത്തിയത്. രാവിലെ പത്തോടെ പബ്ലിക് ഗാലറിയില്‍ നിന്നും മക്കളെ കോടതി മുറിയിലേക്കും ചന്ദ്രചൂഡ് കൊണ്ടുവന്നു. ഭിന്നശേഷിക്കാരായ മഹി (16) പ്രിയങ്ക (20) എന്നിവര്‍ക്ക് ചീഫ് ജസ്റ്റിസിന്റെ ഒന്നാം നമ്പര്‍ മുറി കാണിച്ച് കൊടുക്കുകയും കോടതി നടപടികള്‍ വിശദീകരിച്ച് കൊടുക്കുകയും ചെയ്തു.
സുപ്രീം കോടതി കാണണമെന്ന് മക്കള്‍ ആവശ്യപ്പെട്ടതോടെയാണ് അവരെ ചന്ദ്രചൂഡ് കൊണ്ടുവന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ 50-ാം ചീഫ് ജസ്റ്റിസായി ഡിവൈ ചന്ദ്രചൂഡ് നവംബര്‍ 9നാണ് ചുമതലയേറ്റത്. ഏറ്റവും കൂടുതല്‍ കാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന വൈവി ചന്ദ്രചൂഡിന്റെ മകനാണ് ഇദ്ദേഹം.
Discussion about this post