പട്ന: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ട് വീണയാള്‍ക്ക് രക്ഷകനായി ആര്‍പിഎഫ് ഉദ്യോഗസ്ഥന്. ഓടുന്ന ട്രെയിനില്‍ കയറാനുള്ള ശ്രമത്തിനിടെ പിടിവിട്ട് പ്ലാറ്റ്ഫോമിന്റെയും ട്രെയിനിന്റെയും ഇടയിലേക്കു വീണയാളെയാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥന് രക്ഷിച്ചത്.
ബിഹാറിലെ പുര്‍നിയ റെയില്‍വേ സ്റ്റേഷനിലാണ് സംഭവമെന്ന് റെയില്‍വെ വ്യക്തമാക്കുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ റെയില്‍വേ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി പങ്കുവച്ചിട്ടുണ്ട്.
ഇയാള്‍ ട്രെയിന്‍ സ്റ്റേഷന് വിടുമ്പോള്‍ ഓടി വന്ന് അതില്‍ കയറാന്‍ ശ്രമിക്കുകയും ഈ സമയം പിടിവിട്ടു വീഴാന്‍ തുടങ്ങുകയുമായിരുന്നു.
बिहार के पूर्णिया में सतर्क आरपीएफ जवान ने चलती ट्रेन में चढ़ने के दौरान हादसे का शिकार हुए यात्री को बचाया। कृपया चलती ट्रेन में चढ़ने/उतरने का प्रयास ना करें। pic.twitter.com/2OWWQRqNae
— Ministry of Railways (@RailMinIndia) January 4, 2023
ഉടന്‍തന്നെ സ്ഥലത്തുണ്ടായിരുന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥന് സഞ്ജീവ് കുമാര്‍ സിങ് ഇയാളെ വലിച്ചുമാറ്റി രക്ഷപ്പെടുത്തുകയായിരുന്നു.
Discussion about this post