ബംഗളൂരു: പ്രണയം നിരസിച്ചതിന്റെ പേരിൽ 19കാരിയായ വിദ്യാർത്ഥിനിയെ കുത്തി കൊലപ്പെടുത്തി. ബംഗളൂരു സ്വദേശിനി ലയസ്മിതയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച പ്രതി പവൻ കല്യാണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബംഗളൂരുവിലെ പ്രസിഡൻസി കോളേജിലാണ് സംഭവം.
പ്രദേശത്തെ മറ്റൊരു കോളജിലെ വിദ്യാർഥിയായ പവൻ, ലയസ്മിതയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇവിടെ എത്തിയതെന്നാണ് പോലീസ് പറയുന്നത്. ലയസ്മിതയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കൊണ്ടാണ് പവൻ ജീവനൊടുക്കാൻ ശ്രമം നടത്തിയതും. മരണത്തോട് മല്ലടിച്ച് പ്രതി ഇപ്പോൾ ആശുപത്രിയിൽ കഴിയുകയാണ്.
A 19 year old girl Layasmitha died due to stab injuries at Presidency college, #Bengaluru. She was stabbed inside college by a boy named Pawan Kalyan. He also injured himself & in critical condition. The girl had allegedly not accepted his proposal #Karnataka pic.twitter.com/em2zitjAMJ
— Imran Khan (@KeypadGuerilla) January 2, 2023
കാമ്പസില്‍ കുത്തേറ്റുവീണ പെണ്‍കുട്ടിയെ സുരക്ഷാജീവനക്കാര്‍ കൈയിലെടുത്ത് ആംബുലന്‍സിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചോരയില്‍ കുളിച്ച പെണ്‍കുട്ടിയെ കണ്ട് വിദ്യാര്ഥിനകളടക്കമുള്ളവര് നടുക്കത്തോടെ നോക്കിനില്‍ക്കുന്നതും ചിലര്‍ ഈ കാഴ്ച കാണാതെ മുഖംതിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
Discussion about this post