ന്യൂഡൽഹി: വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വർധിപ്പിച്ചു. സിലിണ്ടറിന് 25 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. വില വർധനവ് ഇന്ന് മുതൽ നിലവിൽ വരുന്നതാണ്. ഇതോടെ 19 കിലോയുടെ ഒരു സിലിണ്ടറിന് ഡൽഹിയിൽ 1,768 രൂപയായി. സിലിണ്ടറിന് 2000രൂപയിലെത്തുമോ എന്ന ആശങ്ക ഇതിനോടകം ഉയർന്നു കഴിഞ്ഞു.
नए साल का पहला गिफ्ट 🎁🎀
कॉमर्शियल गैस सिलेंडर 25 रुपए महंगा हो गया।
अभी तो ये शुरुआत है…#HappyNewYear
— Congress (@INCIndia) January 1, 2023
വില വർധിപ്പിക്കുന്നതോടെ ഹോട്ടൽ ഭക്ഷണത്തിന്റെ വിലയും ഇരട്ടിയായേക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില വർധിപ്പിച്ചിട്ടില്ല. വിലവർധനയിൽ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. പുതുവർഷത്തിലെ ആദ്യസമ്മാനമാണ് ഇതെന്നായിരുന്നു കോൺഗ്രസിന്റെ പരിഹാസം. ഇതൊരു തുടക്കം മാത്രമാണെന്നും കോൺഗ്രസ് പറയുന്നു.