ന്യൂഡല്‍ഹി: അവിഹിത ബന്ധത്തെ തുടര്‍ന്ന് ഭാര്യയെയും കാമുകനെയും കുത്തികൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. 30കാരിയായ ഭാര്യയെയും കാമുകനെയും കൊലപ്പെടുത്തിയ കുറ്റത്തിന് യുവാവിനെ ഡല്‍ഹി പോലീസാണ് അറസ്റ്റ് ചെയ്തത്.
സഫ്ദര്‍ജങ് ആശുപത്രിയുടെ രണ്ടാം നമ്പര്‍ ഗേറ്റിന് മുന്നില്‍ ഗുരുതര പരിക്കുകളോടെ രക്തത്തില്‍ കുളിച്ച് യുവതിയും യുവാവും കിടക്കുന്നതായി ഡിസംബര്‍ 30ന് വിവരം ലഭിക്കുകയായിരുന്നു. ഇവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. യുവതിക്ക് മുഖത്ത് വലിയ മുറിവുണ്ടായിരുന്നു. തുടര്‍ന്ന് അഞ്ച് സംഘമായാണ് പോലീസ് പ്രതിയെ തേടിയിറങ്ങിയത്.
ഒന്നര വര്‍ഷം മുമ്പാണ് ഗാന്ധര്‍വ് എന്ന സണ്ണിയുമായി യുവതിയുടെ വിവാഹം നടന്നത്. നോയിഡയിലെ ആശുപത്രിയിലായിരുന്നു ഇരുവര്‍ക്കും ജോലി. ഇതിനിടെ ഭര്‍ത്താവിന്റെ ബാല്യകാല സുഹൃത്തായ സാഗര്‍ എന്നയാളുമായി യുവതി ബന്ധം തുടങ്ങുകയായിരുന്നു. ബന്ധം കണ്ടെത്തിയ യുവാവ് പലതവണ ഇരുവര്‍ക്കും മുന്നറിയിപ്പ് നല്കി. ഇതെല്ലാം അവഗണിച്ചതോടെയാണ് യുവാവ് ഇരുവരെയും കുത്തിക്കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവം നടന്ന് ആറു മണിക്കൂറിനകം ഇരട്ടക്കൊലപാതകം തെളിയിച്ചുവെന്ന് ഡല്‍ഹി പോലീസ് അവകാശപ്പെട്ടു.
Discussion about this post