ലഖ്‌നൗ: ഭിത്തിയുടെ മറയില്ലാതെ അടുത്തടുത്ത് നാല് ക്ലോസറ്റുകള്‍ സ്ഥാപിച്ച ഉത്തര്‍പ്രദേശിലെ പൊതുശൗചാലയത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. വാതിലിന്റെ മറപോലുമില്ലാതെ അടുത്തടുത്തായി നാല് കക്കൂസുകളാണ് ഫോട്ടോയില്‍.
ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലെ ധന്‍സ ഗ്രാമത്തിലാണ് സംഭവം. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതര്‍. നാല് ഇന്ത്യന്‍ ക്ലോസറ്റുകളാണ് ചുമരുകളോ വാതിലുകളോ ഇല്ലാതെ പൊതുശൗചാലയത്തില്‍ അടുത്തടുത്തായി സ്ഥാപിച്ചത്.
സംഭവം പുറത്തുവന്നതോടെ പഞ്ചായത്ത് രാജ് വകുപ്പ് ഉദ്യോഗസ്ഥര്‍ ഈ കക്കൂസുകള്‍ തകര്‍ത്ത് തടിയൂരാന്‍ ശ്രമം നടത്തുന്നുണ്ട് എന്നാണ് അറിയുന്നത്. ബസ്തിയിലെ തന്നെ ഗൗര ധുന്‍ധ ഗ്രാമത്തില്‍ ഒറ്റ ശുചിമുറിയില്‍ രണ്ട് ക്ലോസറ്റുകള്‍ അടുത്തടുത്ത് സ്ഥാപിച്ചത് നേരത്തെ ഏറെ വിവാദമായിരുന്നു.
കക്കൂസ് നിര്‍മാണത്തില്‍ വലിയ വീഴ്ച വരുത്തിയെന്നും സംഭവം ജില്ല പഞ്ചായത്ത് അന്വേഷിക്കുമെന്നും ചീഫ് ഓഫിസര്‍ രാജേഷ് പ്രജാപതി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവം വിവാദമായതോടെ ഇത്തരത്തില്‍ കക്കൂസുകള്‍ സ്ഥാപിച്ചതിനെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പഞ്ചായത്ത് വികസന വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
In UP's Basti district, a video of community washroom with four toilet seats in a row without any partition has surfaced in a village in Rudhauli block. Commenting on it, district administration claims this open toilet area was designed for children. pic.twitter.com/ct9KYqWPHc
— Piyush Rai (@Benarasiyaa) December 30, 2022