അഹമ്മദാബാദ്: തന്റെ പ്രിയപ്പെട്ട അമ്മയെ അവസാനമായി ഒരു നോക്ക് കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുജറാത്തിലെത്തി. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു മോഡിയുടെ മാതാവ് ഹീരാബെന്‍ അന്തരിച്ചത്.
Gujarat: Prime Minister Narendra Modi pays respect to his mother Heeraben Modi at Gandhinagar residence.
(Source: DD) pic.twitter.com/VJimh3FXZC
— ANI (@ANI) December 30, 2022
അഹമ്മദാബാദിലെ യുഎന്‍ മേത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ വെച്ചായിരുന്നു അന്ത്യം. അമ്മയുടെ വിയോഗ വാര്‍ത്തയറിയുമ്പോള്‍ ഡല്‍ഹിയിലായിരുന്നു നരേന്ദ്ര മോഡി.
തുടര്‍ന്ന് മരണവാര്‍ത്തയറിഞ്ഞ ഉടന്‍ തന്നെ ഗുജറാത്തിലേക്ക് പുറപ്പെടുകയായിരുന്നു. ഗാന്ധിനഗറിന് സമീപമുള്ള റെയ്സാനിലെ വസതിയിലെത്തിയ മോഡി അമ്മയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.
നൂറ്റാണ്ട് തികഞ്ഞ ത്യാഗഭരിതമായ ജീവിതമായിരുന്നു അമ്മയുടേതെന്നും, മഹത്തായ ഒരു നൂറ്റാണ്ട് ഇനി ദൈവത്തിന്റെ പാദങ്ങളില്‍ കുടികൊള്ളുമെന്ന് ഹീരാബെന്നിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്.
#WATCH | Gandhinagar: Prime Minister Narendra Modi carries the mortal remains of his late mother Heeraben Modi who passed away at the age of 100, today. pic.twitter.com/CWcHm2C6xQ
— ANI (@ANI) December 30, 2022
Discussion about this post