ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ
എന്‍ഡി തിവാരി(92) അന്തരിച്ചു. ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ മുന്‍ മുഖ്യമന്ത്രിയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ നാലുമണിയോടെയായിരുന്നു അന്ത്യം.
വൃക്കകളിലെ അണുബാധയും രക്തസമ്മര്‍ദ്ദം കുറഞ്ഞതുമാണ് മരണ കാരണം. രണ്ടു സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിയായിരുന്ന ഏക നേതാവാണ് അദ്ദേഹം.
1986-87 കാലത്തെ രാജീവ് ഗാന്ധി മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്നു. ആന്ധ്രാപ്രദേശ് ഗവര്‍ണറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
മൂന്ന് പ്രാവശ്യം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്നു. സ്വാതന്ത്യ സമരത്തില്‍ പങ്കെടുത്തുകൊണ്ടാണ് പൊതുജീവിതം ആരംഭിച്ചത്. അലഹബാദ് സര്‍വകലാശാലയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനം കൂടിയായിരുന്നു.
Discussion about this post