തന്റെ ജീവിത പങ്കാളി എങ്ങനെയായിരിക്കണമെന്ന് തുറന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി. തന്റെ അമ്മയുടേയും മുത്തശ്ശിയുടേയും സ്വഭാവഗുണങ്ങള്‍ ഒത്തുചേര്‍ന്ന ഒരാളെയാണ് താന്‍ ജീവിത പങ്കാളിയാക്കാന്‍ ആഗ്രഹിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
ഭാരത് ജോഡോ യാത്രയ്ക്കിടെ ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് രാഹുല്‍ ഗാന്ധി തന്റെ ജീവിത പങ്കാളിയെക്കുറിച്ച് സംസാരിച്ചത്. എല്ലാവര്ക്കും പല പല മേന്മകളുമുണ്ട്. എന്നാല്‍ തനിക്ക് ആഗ്രഹം തന്റെ അമ്മയുടേയും മുത്തശ്ശിയുടേയും സ്വഭാവ ഗുണങ്ങള്‍ ഒത്തുചേര്‍ന്ന ഒരു ജീവിത പങ്കാളി വേണമെന്നാണെന്നും രാഹുല്‍ ഗാന്ധി പറയുന്നു.
തന്റെ രണ്ടാമത്തെ അമ്മയാണ് ഇന്ദിരാ ഗാന്ധിയെന്നും തന്റെ ജീവിതമാകെ നിറഞ്ഞുനില്ക്കുന്ന സ്നേഹമാണെന്നും രാഹുല്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി വാഹനങ്ങളോടുള്ള തന്റെ താത്പര്യത്തെ കുറിച്ചും അഭിമുഖത്തില്‍ തുറന്നുപറഞ്ഞു.
മോട്ടോര്‍ ബൈക്കുകളാണ് കാറിനേക്കാള്‍ തനിക്ക് ഇഷ്ടമെന്നും ഫോര്‍ സ്ട്രോക്ക് ബൈക്കുകളേക്കാള്‍ ടൂ സ്ട്രോക്ക് മോട്ടോര്‍ സൈക്കിളുകളാണ് ഇഷ്ടമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ വലിയ ആരാധകനല്ല താനെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post