ഗ്രാമത്തിലെ ഒരു വീട്ടിലെ മുന്‍വാതിലിന്റെ വിടവിലൂടെ പത്തി വിടര്‍ത്തി കൊത്താനാഞ്ഞ് നില്ക്കുന്ന മൂര്‍ഖന്‍ പാമ്പിന്റെ വീഡിയോ വൈറലാകുന്നു. സോഷ്യല്‍മീഡിയയില്‍ വൈറലാവുന്ന ഈ ദൃശ്യങ്ങള്‍ വടക്കേ ഇന്ത്യയിലെ ഗ്രാമത്തില്‍ നിന്നുള്ളതാണ് എന്നാണ് നിഗമനം.
ഇഷ്ടിക കൊണ്ട് കെട്ടിയുണ്ടാക്കിയ വീടിന്റെ വാതിലിനു മുന്നില്‍ പത്തിവിരിച്ച് ആക്രമിക്കാന്‍ തയാറായി നില്‍ക്കുകയാണ് വലിയൊരു മൂര്‍ഖന്‍. ഈ വിഡിയോ ചിത്രീകരിക്കുന്നയാളെ പാമ്പ് കൊത്താനായുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്.
ദി ഫിഗന്‍ എന്ന ട്വിറ്റര്‍ പേജില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്. അതേസമയത്ത് ലോകത്ത് പ്രതിവര്‍ഷം പാമ്പുകടിയേറ്റു മരിക്കുന്ന പകുതിയോളം ആളുകള്‍ ഇന്ത്യക്കാരാണ് എന്നാണ് കണക്ക്.
The safest security system! 😂 pic.twitter.com/QwSesTD7HE
— Figen (@TheFigen_) December 26, 2022
അതുകൊണ്ട് തന്നെ രാജ്യത്ത് ജനങ്ങള്‍ ഏറെ ഭയക്കുന്ന ജീവി കൂടിയാണ് പാമ്പ്. ഇന്ത്യയില്‍ പാമ്പുകടികളും മരണങ്ങള്‍ക്കും 90 ശതമാനവും കാരണക്കാരാകുന്നത് 4 പാമ്പിനങ്ങളാണ്. മൂര്‍ഖന്‍, വെള്ളിക്കെട്ടന്, ചേനത്തണ്ടന്‍, അണലി എന്നിവയാണ് ഇവ. ബിഗ് 4 എന്നാണ് ഈ പാമ്പിനങ്ങള്‍ ചേര്‍ത്ത് അറിയപ്പെടുന്നത്. ഇതില്‍ തന്നെ ചേനത്തണ്ടനാണ് ഏറ്റവും കൂടുതല്‍ അപകടകാരി.
Discussion about this post