മുംബൈ: ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളായ പഠാന് സിനിമയിലെ ഗാനത്തെ ചൊല്ലിയുള്ള വിവാദം അവസാനിക്കുന്നില്ല. ചിത്രത്തിലെ
‘ബേഷാരം രംഗ്’ ഗാനമാണ് ദീപികയുടെ വസ്ത്രധാരണം കൊണ്ട് വിവാദമായത്.
ഷാരൂഖിനും ചിത്രത്തിനും എതിരെ ഓരോ ദിവസവും വിമര്‍ശനങ്ങളും ഭീഷണികളും ഉയരുകയാണ്. ഇപ്പോഴിതാ പഠാന് വിവാദത്തില്‍ ഷാരൂഖ് ഖാന്റെ ശേഷക്രിയ ചെയ്തുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ജഗദ്ഗുരു പരമഹംസ് ആചാര്യ മഹാരാജ ആണ് ഷാരൂഖിന് ശേഷക്രിയ ചെയ്തത്.
അയോധ്യയില്‍ വച്ചായിരുന്നു സംഭവമെന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. നേരത്തെ ഷാരൂഖ് ഖാനെ കണ്ടാല്‍ ജീവനോടെ ചുട്ടെരിക്കുമെന്ന് പരമഹംസ് ആചാര്യ ഭീഷണിപ്പെടുത്തിയിരുന്നു.
‘ഇന്ന് ഞങ്ങള്‍ ഷാരൂഖിന്റെ പോസ്റ്ററുകള്‍ കത്തിച്ചു. പഠാന് എന്ന സിനിമ കാവി നിറത്തെ അപമാനിച്ചിരിക്കുന്നു. ഷാരൂഖ് ഖാനെ എവിടെയെങ്കിലും കണ്ടെത്തിയാല്‍ ഞാന്‍ അവനെ ജീവനോടെ ചുട്ടെരിക്കും.’എന്ന് പറഞ്ഞുള്ള ഇയാളുടെ വീഡിയോ വൈറലായിരുന്നു.
അതേസമയം നാല് വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം എത്തുന്ന ഷാരൂഖ് ഖാന് ചിത്രം എന്ന പേരില്‍ വലിയ പ്രതീക്ഷയോടെ എത്തുന്ന ചിത്രമാണ് പഠാന്. എന്നാല്‍ നാളുകള്‍ക്ക് മുന്‍പ് ചിത്രത്തിലെ ബെഷ്റം രംഗ് എന്ന ആദ്യഗാനം റിലീസ് ചെയ്തതോടെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വിവാദമാക്കുകയായിരുന്നു.
ഗാനരംഗത്ത് ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചിരുന്നു. ഇതാണ് ഒരുവിഭാഗത്തെ ചൊടിപ്പിച്ചത്. പിന്നാലെ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്നും ബഹിഷ്കരിക്കണമെന്നുമുള്ള ആഹ്വാനങ്ങള്‍ ഉയര്‍ന്നു. 2023 ജനുവരി 25ന് പഠാന് റിലീസിന് എത്തും. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്.
Discussion about this post