ലക്നൗ: കല്യാണത്തിന് പാട്ടും ഡാന്‍സും നടത്തുന്നത് ഇസ്ലാമിക സംസ്കാരമല്ല. പാട്ടും ഡാന്‍സുമുണ്ടെങ്കില്‍ നിക്കാഹ് നടത്തില്ലെന്ന് ഉത്തര്‍ പ്രദേശിലെ ഇസ്ലാം മത പണ്ഡിതര്‍. ഉത്തര്‍പ്രദേശ് ബുലന്ദ്ഷഹര്‍ ജില്ലയിലെ പണ്ഡിതരാണ് ഈ തീരുമാനത്തിന് പിന്നില്‍. മതനേതാക്കളുമായുള്ള യോഗത്തിലെ തീരുമാനത്തിനു ശേഷം ഖാസി ഏ ഷഹര്‍ മൗലാന ആരിഫ് ഖാസിമി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു.
”കല്യാണത്തിന് ഡിജെയോ പാട്ടോ ഡാന്‍സോ ഉണ്ടെങ്കില്‍ നിക്കാഹ് നടത്തിത്തരില്ല. ഇതൊന്നും ഇസ്ലാമിക സംസ്കാരത്തില്‍ പെട്ടതല്ല. പണം ധൂര്‍ത്തടിക്കുന്നത് ഇസ്ലാമില്‍ പെട്ടതല്ല. ഇസ്ലാമിക സമൂഹത്തില്‍ നിന്ന് ധൂര്‍ത്തൂം മതവിരുദ്ധമായ പ്രവൃത്തികളും ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഒരു വിവാഹം നടത്തിയതുകൊണ്ട് വധുവിന്റെ കുടുംബത്തിന് സാമ്പത്തിക പ്രയാസം ഉണ്ടാവരുത്.” എന്നും ഖാസി പറഞ്ഞു.
Discussion about this post