അഹമ്മദാബാദ്: പാരച്യൂട്ട് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് പാരാഗ്ലൈഡിംഗിനിടെ താഴേക്ക് വീണ് വിദേശി മരിച്ചു. ഗുജറാത്തിലെ മെഹ്സാന ജില്ലയില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം.
ദക്ഷിണ കൊറിയന്‍ സ്വദേശിയായ 50കാരന് ഷിന് ബിയോങ് മൂണ്‍ ആണ് അപകടത്തില്‍ മരിച്ചത്. പാരാച്യൂട്ടിന്റെ കനോപി തുറക്കാതിരുന്നതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. 50 അടി ഉയരത്തില്‍ നിന്നാണ് ഇയാള്‍ താഴേക്ക് വീണത്.
സുഹൃത്തുക്കള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. ഷിന് വഡോദരയിലേക്കുള്ള യാത്രയിലായിരുന്നു. അതിനിടെയാണ് കാദി ടൗണിനു സമീപം പാരാഗ്ലൈഡിനുപോയത്.
Discussion about this post