ന്യൂഡല്‍ഹി: മക്കള്‍ എത്ര വളര്‍ന്നാലും അമ്മമാര്‍ക്ക് അവര്‍ എന്നും കുഞ്ഞുങ്ങളാണ്. അവരും അമ്മമാരും തമ്മിലുള്ള സ്‌നേഹബന്ധവും അങ്ങനെ തന്നെയാണ് നിലനില്‍ക്കുക. അത് പലപ്പോഴും വാക്കുകള്‍ക്ക് അതീതമാണ്.
ഇപ്പോള്‍ ഒരു ഇന്ത്യന്‍ ആര്‍മി ഓഫിസര്‍ വിരമിക്കുന്നതിനു മുന്‍പ് തന്റെ അമ്മയ്ക്ക് നല്‍കുന്ന അവസാനത്തെ സല്യൂട്ടിന്റെ വീഡിയോയാണ് ഹൃദയം നിറയ്ക്കുന്നത്. വീഡിയോ നിമിഷങ്ങള്‍ക്കകം തന്നെ വീഡിയോ വൈറലായി.
മേജര്‍ ജനറല്‍ രഞ്ജന്‍ മഹാജനാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചത്. ബെല്‍ അടിച്ച് അമ്മയുള്ള വീട്ടിലേക്ക് ആര്‍മി ഓഫിസര്‍ കയറി വരുന്നതില്‍ നിന്നാണു വിഡിയോ തുടങ്ങുന്നത്. സോഫയിലിരിക്കുന്ന അമ്മയുടെ അടുത്തേക്ക് യൂണിഫോമില്‍ മാര്‍ച്ച് ചെയ്ത് എത്തുന്ന മകന്‍ സല്യൂട്ട് ചെയ്യുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് അമ്മയും മകനും സ്‌നേഹത്തോടെ ആലിംഗനം ചെയ്യുന്നു.
‘യൂണിഫോം അഴിച്ചു വയ്ക്കുന്നതിനു മുന്‍പ് അമ്മയ്ക്ക് അവസാനത്തെ സല്യൂട്ട് നല്‍കുന്നു. അംബാലയില്‍ നിന്നും ഡല്‍ഹിയിലെത്തി ഇങ്ങനെ ഒരു സല്യൂട്ട് നല്‍കിയത് അമ്മയ്ക്ക് സര്‍പ്രൈസ് ആയിരുന്നു. 35 വര്‍ഷം രാജ്യത്തെ സേവിക്കാന്‍ എനിക്കു പ്രചോദനം നല്‍കിയത് അമ്മയായിരുന്നു. ഒരിക്കല്‍ കൂടി ഇന്ത്യന്‍ ആര്‍മിയില്‍ സേവനം അനുഷ്ഠിക്കാന്‍ തയ്യാറാണ്. ‘ എന്ന കുറിപ്പോടെയാണ് രഞ്ജന്‍ മഹാജന്‍ വിഡിയോ പങ്കുവച്ചത്.
Discussion about this post