ന്യൂഡല്‍ഹി: ക്രിസ്മസ് ആശംസകള്‍ നേരുന്നത് ഇസ്ലാമിക വിരുദ്ധമെന്ന് പറഞ്ഞ് വിവാദത്തിലായ ഇസ്ലാമിക പ്രഭാഷകന്‍ സക്കീര്‍ നായിക്കിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം ഉയരുന്നു. നിരവധി പേരാണ് സക്കീര്‍ നായിക്കിന് സോഷ്യല്‍മീഡിയയിലൂടെ ആശംസകള്‍ നേര്‍ന്നത്.
‘ഹാപ്പി ക്രിസ്മസ് സക്കീര്‍ നായിക്’ എന്ന് സക്കീര്‍ നായിക്കിന് ആശംസകള്‍ നേര്‍ന്ന് പലരും തിരിച്ചടിച്ചു. നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് മറ്റു മതക്കാരുടെ ആഘോഷങ്ങള്‍ക്ക് ആശംസകള്‍ നേരുന്നതെന്ന് ചിലര്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
സക്കീറിന് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നവരില്‍ മലയാളികളുമുണ്ട്. ‘മുസ്ലിം അല്ലാത്തവരുടെ ആഘോഷങ്ങള്‍ അനുകരിക്കുന്നത് ഇസ്ലാമില്‍ അനുവദനീയമല്ല. പതിവ് ആരാധനാക്രമത്തില്‍ മാറ്റം വരുത്തുന്നത് അനുവദനീയമല്ല. ആഘോഷങ്ങളുടെ ഭാഗമായി വിരുന്ന് നല്‍കുന്നതും സമ്മാനങ്ങള്‍ വാങ്ങുന്നതും അനുവദനീയമല്ല’ എന്നായിരുന്നു സക്കീറിന്റെ പരാമര്‍ശം.
ഇത് വലിയ വിവാദങ്ങളിലേക്കാണ് എത്തിയത്. ഫേസ്ബുക്കിലൂടെയാണ് സക്കീര്‍ നായിക്ക് വിവാദ പരാമര്‍ശം നടത്തിയത്. സംഭവം കൈവിട്ട് പോയെന്ന് മനസ്സിലായതോടെ സക്കീര്‍ കുറിപ്പ് പിന്‍വലിക്കുകയായിരുന്നു.