മംഗളൂരു: സൂറത്ത്കലില്‍ യുവാവിനെ വെട്ടിക്കൊന്നു. കാട്ടിപ്പള്ള നാലാം ബ്ലോക്കില്‍ താമസിക്കുന്ന ജലീല്‍ (45) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് രണ്ടംഗ സംഘം ജലീലിനെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്.
കഴിഞ്ഞ ജൂലൈയില്‍ 24കാരനായ മുഹമ്മദ് ഫൈസല്‍ എന്ന യുവാവിനെയും ഇതേ പ്രദേശത്ത് വെട്ടിക്കൊന്നിരുന്നു. പോലീസ് ശക്തമായ നടപടിയെടുക്കാത്തതാണ് കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് മുന്‍ മന്ത്രി യുടി ഖാദര്‍ പറഞ്ഞു. പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ മംഗളൂരു കമ്മീഷണറുമായി ഫോണില്‍ ബന്ധപ്പെട്ട് ക്രമസമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു.
കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പ്രദേശത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സൂറത്തകല്‍, ബജ്പെ, കാവൂര്‍, പനമ്പൂര്‍ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് ഞായറാഴ്ച രാവിലെ ആറ് മുതല്‍ ചൊവ്വാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.