ഭോപ്പാല്‍: സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ മധ്യപ്രദേശിലെ വിശ്വ ഹിന്ദു പരിഷത്ത് രംഗത്ത്. ക്രിസ്മസ് ആഘോഷങ്ങളില്‍ വിദ്യാര്‍ഥികള്‍ സാന്താക്ലോസിന്റെ വേഷം ധരിക്കരുതെന്നും ഇത്തരത്തിലുള്ള ആഘോഷങ്ങള്‍ ഹിന്ദു സംസ്‌കാരത്തിന് എതിരാണെന്നും വിഎച്ച്പി പറഞ്ഞു.
ക്രിസ്മസ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്ന സ്‌കൂളുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നു വിഎച്ച്പി ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൂളില്‍ ഹിന്ദു വിദ്യാര്‍ഥികളെ സാന്തായാക്കി ക്രിസ്തു മതത്തില്‍ വിശ്വാസമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് സംഘടന ആരോപിച്ചു.
ക്രിസ്മസ് ട്രീ കൊണ്ടുവരാനും സാന്താക്ലോസിന്റെ വേഷം ധരിക്കാനും ഹിന്ദു വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിക്കുന്നതായും വിഎച്ച്പി ആരോപിച്ചു. ഹിന്ദു കുട്ടികള്‍ രാമന്‍, കൃഷ്ണന്‍, ബുദ്ധന്‍, ഗൗതം, മഹാവീര്‍, ഗുരു ഗോവിന്ദ് സിംഗ് എന്നിവരാകണം. അവര്‍ സാന്താ ആകരുത്. ഇന്ത്യ സന്യാസിമാരുടെ നാടാണെന്നും സാന്തയുടേതല്ലെന്നും വിഎച്ച്പി പറയഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.