ഇരട്ടക്കുട്ടികളുമായി ഇഷ അംബാനി വീട്ടിലെത്തി: 300 കിലോ സ്വര്‍ണം, സ്‌പെഷ്യല്‍ പൂജകള്‍; ആര്‍ഭാട സ്വീകരണമൊരുക്കി മുകേഷ് അംബാനി

മുംബൈ: കൊച്ചുമക്കളെ സ്വീകരിക്കാന്‍ കോടികള്‍ പൊടിച്ച് മുകേഷ് അംബാനി. നവംബര്‍ 19നാണ് മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും മകള്‍ ഇഷ അംബാനിക്കും ആനന്ദ് പിരമലിനും ഇരട്ട കുട്ടികള്‍ പിറന്നത്. ഒരു മാസം പൂര്‍ത്തിയായ ആദിയും കൃഷ്ണയും മുംബൈയിലേക്ക് എത്തിയിരിക്കുകയാണ്. കുഞ്ഞുങ്ങളുടെ വരവ് ആഘോഷമാക്കുകയാണ് അംബാനി കുടുംബം.

ഇരട്ടക്കുഞ്ഞുങ്ങളില്‍ ഒന്നിനെ കൈയില്‍ പിടിച്ചുനില്‍ക്കുന്ന ഇഷാ അംബാനിയുടെ വീഡിയോ ഇതിനോടകം പുറത്തുവന്നു. വീഡിയോയില്‍ ഇഷയുടെ ഭര്‍തൃപിതാവും വ്യവസായിയുമായ അജയ് പിരാമലിനെ കാണാം. മുകേഷ് അംബാനിയും നിതാ അംബാനിയും അവരുടെ മക്കളായ അനന്തും ആകാശ് അംബാനിയും ഉള്‍പ്പെടെ അംബാനി കുടുംബത്തിലെ അംഗങ്ങളെയെല്ലാം വീഡിയോയില്‍ കാണാം.


അംബാനിയുടെ അടുത്ത സുഹൃത്തായ ഖത്തര്‍ അമീര്‍ അയച്ച വിമാനത്തിലാണ് ഇഷയും കുഞ്ഞുങ്ങളും മുംബൈയില്‍ എത്തിയത്. വിമാനത്തില്‍ ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും സേവനം സജ്ജമാക്കിയിരുന്നു കുഞ്ഞുങ്ങള്‍ക്കായി സ്‌പെഷ്യല്‍ പൂജയും ഇഷ അംബാനിയുടെ വസതിയായ കരുണ സിന്ധുവില്‍ ഞായറാഴ്ച നടക്കും.

കൂടാതെ, കുട്ടികള്‍ക്കായി മുകേഷ് അംബാനി 300 കിലോ സ്വര്‍ണമാണ് നല്‍കാനൊരുങ്ങുന്നതെന്നാണ് സൂചന. തിരുപ്പതി ക്ഷേത്രത്തിലടക്കം ഇന്ത്യയിലെ വലിയ ക്ഷേത്രങ്ങളില്‍ പ്രത്യേക വഴിപാടുകളും അംബാനി കുടുംബം നടത്തുന്നുണ്ട്.


ഇഷയുടെ വസതിയില്‍ കുട്ടികള്‍ക്കായി പ്രത്യേക സംവിധാനവും അംബാനി കുടുംബം തയ്യാറാക്കിട്ടുണ്ട്. പ്രമുഖ ഫാഷന്‍ ബ്രാന്‍ഡുകളുടെ വസ്ത്രങ്ങളാകും കുട്ടികള്‍ ധരിക്കുക. വീട്ടില്‍ നഴ്‌സറി ഒരുക്കിയിട്ടുണ്ട്. മാത്രമല്ല ബി.എം.ഡബ്ല്യു കാര്‍ കമ്പനി കുട്ടികള്‍ക്കായി പ്രത്യേക സീറ്റുകളും ഒരുക്കിയിട്ടുണ്ട്.

Exit mobile version