ജയ് ഷായ്ക്ക് മിശ്ശിഹായുടെ സ്‌നേഹമെത്തി! മെസ്സി ഒപ്പിട്ട പത്താം നമ്പര്‍ ജഴ്‌സി എത്തി

ന്യൂഡല്‍ഹി: ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്ക് ഇതിഹാസ താരം ലിയോണല്‍ മെസ്സിയുടെ സമ്മാനം എത്തി. മെസ്സി ഒപ്പിട്ട ജഴ്‌സിയാണ് ജയ് ഷായ്ക്ക് ലഭിച്ചത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം പ്രഗ്യാന്‍ ഓജയാണ് മെസ്സിയുടെ കൈയൊപ്പ് പതിഞ്ഞ ജഴ്‌സി ജയ് ഷാ സ്വീകരിക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. ജയ് ഷായുടെ പേരെഴുതിയാണ് മെസ്സി ഒപ്പും വച്ച് തന്റെ പത്താം നമ്പര്‍ ജഴ്‌സി അയച്ചത്.

ലോകകപ്പ് നേടിയതിന് അര്‍ജന്റീനയെ അഭിനന്ദിച്ച് ജയ് ഷാ മുമ്പ് ട്വീറ്റ് ചെയ്തിരുന്നു. മനോഹരമായ ഫൈനല്‍ മത്സരമായിരുന്നെന്നും മൂന്നാമത് ലോകകപ്പ് നേടിയ അര്‍ജന്റീനയ്ക്ക് അഭിനന്ദനങ്ങള്‍! അര്‍ഹതപ്പെട്ട വിജയം- എന്നായിരുന്നു ജയ്ഷായുടെ ട്വീറ്റ്.

Read Also: കേരളത്തിന്റെ പിന്തുണയ്ക്ക് സ്‌നേഹസമ്മാനം: ഫുട്‌ബോള്‍ സ്‌കൂള്‍ തുടങ്ങാനൊരുങ്ങി അര്‍ജന്റീന

ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ ശക്തരായ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് അര്‍ജന്റീന കപ്പടിച്ചത്. ഫൈനലില്‍ മെസി രണ്ട് ഗോള്‍ നേടി. ഏഴ് ഗോളും മൂന്ന് അസിസ്റ്റുമായി മെസ്സിയായിരുന്നു ടൂര്‍ണമെന്റിലെ മികച്ച താരം. 2014ലെ ലോകകപ്പിലും മെസ്സിയായിരുന്നു മികച്ച താരം. മെസ്സിയുടെ കന്നി ലോകകപ്പ് കിരീട മായിരുന്നു ഖത്തറിലേത്.

Exit mobile version