മുംബൈ: അമിതാഭ് ബച്ചന്റെ കഴിവുകള്‍ മകന് കിട്ടിയിട്ടുണ്ടെന്ന് കരുതുന്നില്ലെന്ന എഴുത്തുകാരി തസ്ലിമ നസ്രീന്റെ ട്വീറ്റിന് മറുപടിയുമായി അഭിഷേക് ബച്ചന്‍ തന്നെ രംഗത്ത്. തസ്ലിമ പറഞ്ഞത് ശരിയാണെന്നും അമിതാഭ് ബച്ചന്റെ കഴിവിനൊപ്പമെത്താന്‍ ആര്‍ക്കും ആവില്ലെന്നും അഭിഷേക് മറുപടിയായി പറഞ്ഞു.
വളരെ ശരിയായ കാര്യമാണ് പറഞ്ഞത്. അദ്ദേഹത്തിന്റെ കഴിവിനൊപ്പമെത്താന്‍ ആര്‍ക്കും ആകില്ല. എപ്പോഴും അദ്ദേഹം തന്നെ ഏറ്റവും മികച്ചതായി തുടരുന്നു. മകന്‍ എന്ന നിലയില്‍ അങ്ങേയറ്റം അഭിമാനിക്കുന്നു’ എന്നുമാണ് അഭിഷേക് പറഞ്ഞത്.
അഭിഷേകിന്റെ ട്വീറ്റ് വൈറലായതോടെ പിന്തുണച്ച് ആരാധകരും സഹപ്രവര്‍ത്തകരും എത്തി. വിവാദമായതോടെ തസ്ലിമ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
Read Also: 87 ലെ കൂട്ടുകാര്‍ ഒരുമിച്ചു, വീടില്ലാത്ത രണ്ട് കൂട്ടുകാര്‍ക്ക് സ്വപ്‌ന വീടായി
‘അമിതാഭ് ബച്ചന്‍ മകനായ അഭിഷേക് ബച്ചനെ വളരെയധികം സ്‌നേഹിക്കുന്നു. കൂടാതെ തന്റെ കഴിവുകളെല്ലാം മകന് കിട്ടിയിട്ടുണ്ടെന്നാണ് കരുതുന്നത്. അഭിഷേക് കൊളളാം. എന്നാല്‍ അമിതാഭ് ബച്ചന്റെ കഴിവുകളെല്ലാം മകന് കിട്ടിയിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല’ -ഇങ്ങനെയായിരുന്നു തസ്ലീമയുടെ വിവാദ ട്വീറ്റ്.