ബസ്തി: ഉത്തര്‍പ്രദേശിലെ വിചിത്രമായ ഒരു പബ്ലിക് ടോയ്ലറ്റിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു ബാത്ത് റൂമില്‍ വേര്‍തിരിവുകളില്ലാതെ അടുത്തടുത്തായി രണ്ട് ഇന്ത്യന്‍ ടോയ്ലറ്റുകള് സ്ഥാപിച്ചതാണ് ചര്‍ച്ചയായിരിക്കുന്നത്.
യുപി ബസ്തി ജില്ലയിലെ ഗൗരു ദുണ്ഡ ഗ്രാമത്തിലാണ് വിചിത്രമായ ശൗചാലയ സമുച്ചയം പണികഴിപ്പിച്ചിരിക്കുന്നത്. പത്ത് ലക്ഷം രൂപയാണ് ‘ഇസത് ഘര്‍’ നിര്‍മ്മിക്കാന്‍ ചെലവഴിച്ചതായി പറയുന്നത്. ചില മുറികളില്‍ വേര്‍തിരിവ് ഭിത്തി പോലുമില്ലാതെ രണ്ട് ക്ലോസറ്റുകളാണ് ഉള്ളതെങ്കില്‍ ചിലതിന് വാതില്‍ പോലുമില്ല.
ചിത്രം രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയതിന് പിന്നാലെ ബസ്തി ജില്ലാ ഭരണകൂടം ഇടപെട്ടു. വിഷയത്തില്‍ അന്വേഷണം നടത്തുകയാണെന്ന് ജില്ലാ ഭരണകൂടം പ്രതികരിച്ചു. ‘ശൗചാലയ സമുച്ചയത്തിലെ ടോയ്ലറ്റുകള്ക്ക് എന്തുകൊണ്ടാണ് വാതിലുകളും വേര്‍തിരിവ് ഭിത്തിയും ഇല്ലാത്തതെന്ന് വിശദീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്,’ ജില്ലാ പഞ്ചായത്ത് ഓഫീസര്‍ നമ്രത ശരണ്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
Photo Of Public Toilet In UP Goes Viral, UP Official Asked To Explain https://t.co/20JOsxdY2z pic.twitter.com/x1zvC4d7Su
— NDTV News feed (@ndtvfeed) December 22, 2022
Discussion about this post