ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പെന്‍സില്‍ കൂര്‍പ്പിക്കുന്നതിനിടെ തൊലി തൊണ്ടയില്‍ കുടുങ്ങി ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം. ഹാമിര്‍പുര്‍ ജില്ലയിലാണ് സംഭവം. ശ്വാസം കിട്ടാതെ പിടഞ്ഞ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. വീടിന്റെ ടെറസില്‍ സഹോദരന് അഭിഷേകിനും സഹോദരി അന്ഷികയ്ക്കുമൊപ്പം പഠിക്കുകയായിരുന്നു ആര്‍തിക എന്ന ഒന്നാം ക്ലാസുകാരി. ഇതിനിടെ അവള് വായില്‍ ഷാര്‍പ്പനര്‍ പിടിച്ച് പെന്‍സില്‍ തൊലി കളയുകയായിരുന്നു.
പെട്ടെന്ന് ഒരു പെന്‍സില്‍ തൊലി അവളുടെ തൊണ്ടയില്‍ കുടുങ്ങി. ശ്വാസം കിട്ടാകെ പിടഞ്ഞ കുട്ടിയെ രക്ഷിതാക്കള്‍ ഉടന്‍തന്നെ ഹമീര്പൂരുള്ള ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താന്‍ രക്ഷിതാക്കള്‍ വിസമ്മതിച്ചു.
Discussion about this post