പുള്ളിമാന്‍ മുതല്‍ കാട്ടുപന്നി വരെ! കോണ്‍ഗ്രസ് നേതാവിന്റെ മകന്റെ ഫാം ഹൗസില്‍ റെയ്ഡ്; അനധികൃതമായി സൂക്ഷിച്ചിരുന്ന വന്യമൃഗങ്ങളെ രക്ഷപ്പെടുത്തി

10 കൃഷ്ണമൃഗങ്ങള്‍, ഏഴ് പുള്ളിമാന്‍, ഏഴ് കാട്ടുപന്നികള്‍, മൂന്ന് മങ്കൂസുകള്‍, രണ്ട് കുറുനരി എന്നിവയെ ദാവംഗരെയിലെ ആനെകൊണ്ടയിലെ റൈസ് മില്ലിന് പിന്നിലെ ഫാംഹൗസില്‍ നിന്ന് കണ്ടെത്തിയതായി ഫോറസ്റ്റ് ഓഫീസര്‍ പറഞ്ഞു.

deer

ബംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകന്റെ ഫാം ഹൗസില്‍ പരിശോധന. ഫാമില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന വന്യമൃഗങ്ങളെ കര്‍ണാടക വനംവകുപ്പ് രക്ഷപ്പെടുത്തി. കോണ്‍ഗ്രസ് നേതാവ് ഷംനൂര്‍ ശിവശങ്കരപ്പയുടെ മകന്‍ എസ് എസ് മല്ലികാര്‍ജുന്‍ കല്ലേശ്വറിന്റെ ഫാം ഹൗസില്‍ നിന്നാണ് മൃഗങ്ങളെ രക്ഷപ്പെടുത്തിയത്.

10 കൃഷ്ണമൃഗങ്ങള്‍, ഏഴ് പുള്ളിമാന്‍, ഏഴ് കാട്ടുപന്നികള്‍, മൂന്ന് മങ്കൂസുകള്‍, രണ്ട് കുറുനരി എന്നിവയെ ദാവംഗരെയിലെ ആനെകൊണ്ടയിലെ റൈസ് മില്ലിന് പിന്നിലെ ഫാംഹൗസില്‍ നിന്ന് കണ്ടെത്തിയതായി ഫോറസ്റ്റ് ഓഫീസര്‍ പറഞ്ഞു.

ഏതാനും മൃഗങ്ങളെ വളര്‍ത്താന്‍ അനുമതി ലഭിച്ചിട്ടുണ്ടെന്നും ചിലത് നിയമവിരുദ്ധമായി വളര്‍ത്തുന്നുണ്ടെന്നും വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഇവിടെനിന്ന് മൃഗങ്ങളെ മറ്റിടങ്ങളിലേക്ക് കയറ്റി അയച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

Exit mobile version