അമരാവതി: കോവിഡിനെ പേടിച്ച് രണ്ട് വര്‍ഷമായി വീടിന് പുറത്തിറങ്ങാതെ കഴിഞ്ഞ് അമ്മയും മകളും. ആന്ധ്രാപ്രദേശിലെ അമരാവതിയിലെ കുയ്യേരു ഗ്രാമവാസികളായ മണി, മകള്‍ ദുര്‍ഗ ഭവാനി എന്നിവാണ് 2020 മുതല്‍ നാല് ചുവരിനുളളില്‍ ഒതുങ്ങി കൂടിയത്.
കോവിഡ് വരുമെന്ന ഭയന്ന് ഇവര്‍ രണ്ട് വര്‍ഷത്തോളമാണ് വീടിനുള്ളില്‍ തന്നെ കഴിഞ്ഞത്. ഇവരുടെ ആരോഗ്യനില വഷളായതോടെ ഗൃഹനാഥന്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് അധികൃതര്‍ വീട്ടിലെത്തിയത്. തുടര്‍ന്നാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്.
Read Also: കാവി നിറത്തെ അപമാനിച്ചു: താന്‍ ഷാരൂഖ് ഖാനെ കണ്ടാല്‍ ജീവനോടെ കത്തിക്കും: പരംഹംസ് ആചാര്യ
ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുറിക്കുള്ളില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കിയിരുന്നത് ഗൃഹനാഥനാണ്. എന്നാല്‍ അടുത്തിടെയായി ഗൃഹനാഥനെയും മുറിയില്‍ പ്രവേശിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് ഇയാള്‍ വിവരം ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു.
അമ്മയ്ക്കും മകള്‍ക്കും മാനസിക സമ്മര്‍ദ്ദമുള്ളതായി സംശയമുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. ഇവരെ കൊണ്ടുപോകാനായി വന്ന ആരോഗ്യപ്രവര്‍ത്തകരേയും ആദ്യം മുറിയില്‍ പ്രവേശിക്കാന്‍ അമ്മയും മകളും അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് ബലം പ്രയോഗിച്ചാണ് ആശുപത്രിയിലെത്തിച്ചത്.