ലക്‌നോ: ക്ഷേത്രങ്ങളില്‍ ഭരണഘടനാ അവകാശങ്ങള്‍ നടപ്പിലാക്കാതെ രാജ്യം പുരോഗതി നേടില്ലെന്ന് മുന്‍ ബിജെപി നേതാവ് സാവിത്രിഭായ് ഫൂലെ. ആദിവാസികളും ദളിതരും അവരുടെ അവകാശങ്ങള്‍ക്കും തൊഴിലിനുമായി പോരാടുമ്പോള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കുംഭമേളകള്‍ക്കും ക്ഷേത്രങ്ങള്‍ക്കുമായി കോടികള്‍ ചെലവഴിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.
ക്ഷേത്രങ്ങള്‍ക്ക് മുസ്ലിം ദളിത് ആദിവാസി വിഭാഗത്തിനുള്ള ആഹാരം നല്‍കാനാവുമോ സര്‍ക്കാര്‍ ജനശ്രദ്ധ തിരിച്ചുവിട്ട് ക്ഷേത്രങ്ങള്‍ക്കും കുംഭമേളകള്‍ക്കും പണം ഒഴുക്കുകയാണ്. ഭരണഘടനാപ്രകാരം അല്ലാതെ സര്‍ക്കാരിന് ക്ഷേത്രങ്ങളെ ഭരിക്കാന്‍ കഴിയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഉത്തര്‍പ്രദേശിലെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സംസ്ഥാനം ഭരിക്കാനുള്ള കഴിവില്ല. അടുത്തിടെ വന്ന വാര്‍ത്തകള്‍ ഇതിനു തെളിവാണെന്നും അവര്‍ പറഞ്ഞു. രാജ്യത്തെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ആരോപിച്ച് ഡിസംബര്‍ ആറിനാണ് സാവിത്രിഭായ് ഫൂലെ പാര്‍ട്ടിയില്‍നിന്നും രാജിവച്ചത്.