ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്ക് മുമ്പ് അയോധ്യ ഓര്‍ഡിനന്‍സില്ലെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി. സുപ്രീം കോടതി വിധിക്കായി കാത്തിരിക്കുന്നു. അതിനുശേഷം സര്‍ക്കാര്‍ എന്ന നിലയില്‍ ഉത്തരവാദിത്തങ്ങള്‍ നടപ്പാക്കാന്‍ തയ്യാറാണെന്നും നരേന്ദ്ര മോഡി പറഞ്ഞു. എഎന്എയ്ക്കു നല്കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വിഷയവുമായി ബന്ധപ്പെട്ട കേസ് വൈകിക്കുന്നത് കോണ്‍ഗ്രസ് അഭിഭാഷകരാണ്. അയോധ്യ പ്രശ്നപരിഹാരം ഭരണഘടനയുടെ പരിധിയില്‍ നിന്നുകൊണ്ടാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
മിന്നലാക്രമണത്തെ കുറിച്ച് പ്രതികരിച്ച മോഡി മിന്നലാക്രമണത്തിനുളള തീരുമാനം വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും സൈനികരുടെ സുരക്ഷയില്‍ ആശങ്ക ഉണ്ടായിരുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.
ആര്‍ബിഐ ഗവര്‍ണറായിരുന്ന ഊര്‍ജിത് പട്ടേല്‍ സ്വയം രാജിവച്ചതാണെന്നും അത് രാഷട്രീയ സമ്മര്‍ദ്ദം കൊണ്ടല്ലെന്നും മോഡി പറഞ്ഞു. രാജി സന്നദ്ധത ഏഴ് മാസം മുമ്പ് ഊര്‍ജിത് പട്ടേല്‍ തന്നെ അറിയിച്ചിരുന്നു എന്നും മോഡി കൂട്ടിച്ചേര്‍ത്തു. 2019 ലെ തെരഞ്ഞെടുപ്പ് എന്നത് പ്രതിക്ഷ സഖ്യത്തിനെതിരായ ജനങ്ങളുടെ പോരാട്ടമെന്നും മോഡി പറഞ്ഞു.
Discussion about this post