മംഗളൂരു: ഹിന്ദു വിദ്യാർത്ഥിനിയും മുസ്ലിം വിദ്യാർത്ഥിയും തമ്മിലുള്ള പ്രണയത്തെ പിന്തുണച്ച 18ഓളം വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. ഇരുവരുടെയും പ്രണയം അറിഞ്ഞ കോളേജ് മാനേജ്മെന്റ് വീട്ടുകാരെ വിളിച്ചുവരുത്തി താക്കീത് ചെയ്ത് പറഞ്ഞയച്ചു. എന്നാൽ, ഇരുവരും പ്രണയം തുടരുന്നുണ്ടെന്ന് അറിഞ്ഞ അതേ കോളേജിലെ ഹിന്ദു സമുദായത്തിൽപ്പെട്ട വിദ്യാർത്ഥികൾ മുസ്ലിം വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തി.
പിന്നാലെ കുറച്ച് മുസ്ലീം വിദ്യാർത്ഥികൾ അവന് പിന്തുണയുമായെത്തി. ഇതോടെ ഇരുവരെയും പിന്തുണച്ച് എത്തിയ വിദ്യാർത്ഥികൾക്കെതിരെയാണ് കോളേജ് നടപടി സ്വീകരിച്ചത്. അതേസമയം, ഇവർക്ക് 2023 മാർച്ചിലെ പരീക്ഷ എഴുതാൻ മാനേജ്മെന്റ് അനുവാദം നൽകി. സസ്പെൻഡ് ചെയ്ത 18 വിദ്യാർത്ഥികളിൽ മൂന്ന് പേർ പെൺകുട്ടികളാണ്. പത്ത് പെൺകുട്ടികളും എട്ട് ആൺകുട്ടികളുമാണ് ഇതിൽ ഉൾപ്പെടുന്നത്. ഇവരെല്ലാം അവസാന വർഷ വിദ്യാർത്ഥികളാണ്.
Discussion about this post