ഹൈദരാബാദ്: പ്രണയത്തിൽ നിന്ന് പിന്മാറിയതിന്റെ പേരിൽ പെൺകുട്ടിയെ വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ്. എന്നാൽ, ജീവഹാനി സംഭവിച്ചതാകട്ടെ പെൺകുട്ടിയുടെ അമ്മയ്ക്കും. ഹൈദരാബാദ് നഗരത്തിലെ മിയാപൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. അതിരാവിലെ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് സന്ദീപ് എന്ന യുവാവ് കൊലപ്പെടുത്താനുള്ള ശ്രമം നടത്തിയത്.
മിയാപൂർ അയോധ്യാ നഗറിലെ ശോഭയെന്ന 45കാരിയാണു ദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ 19 വയസുള്ള മകൾ വൈഭവിയും സന്ദീപും പ്രണയത്തിലായിരുന്നു. ആറുമാസം മുൻപു ബന്ധം തകർന്നു. പെൺകുട്ടിയാണ് പ്രണയത്തിൽ നിന്് പിന്മാറിയത്. ഇതിന്റെ പകയിൽ ബുധനാഴ്ച രാവിലെ സന്ദീപ് വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു.
വൈഭവിയെ ആക്രമിക്കുന്നത് കണ്ട് ഓടിയെത്തി തടഞ്ഞപ്പോഴാണ് അമ്മയെ പ്രതി കഴുത്തറുത്തത്. കരച്ചിൽകേട്ട് ഓടിയെത്തിയ അയൽവാസികൾ ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ശോഭ മരണപ്പെടുകയായിരുന്നു. അമ്മയെയും മകളെയും വെട്ടിവീഴ്ത്തിയതിനുശേഷം സന്ദീപ് സ്വയം കഴുത്തുമുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇയാളും പെൺകുട്ടിയും അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
Discussion about this post