തിരുവനന്തപുരം: തെന്നിന്ത്യയുടെ തലൈവര്‍ രജനികാന്തിന്റെ 72ാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. താരത്തിന്റെ ജന്മദിനാഘോഷം വേറിട്ട രീതിയില്‍ ആഘോഷമാക്കിയിരിക്കുകയാണ് ഒരു ആരാധകന്‍.
തിരുവനന്തപുരം പാറശാലയിലെ രജനി ആരാധകനായ ഇസൈക്കി മുത്തുവാണ് ആരാധനാപാത്രത്തിന്റെ ജന്മദിനം ആഘോഷമാക്കിയതാണ് വൈറലാകുന്നത്. തന്റെ ബാര്‍ബര്‍ ഷോപ്പിലെത്തുന്നവര്‍ക്കെല്ലാം സൗജന്യമായി മുടിയും താടിയും വെട്ടി നല്‍കിയാണ് ഇസൈക്കി മുത്തു സ്‌റ്റൈല്‍മന്നന്റെ പിറന്നാള്‍ ആഘോഷമാക്കിയത്.
പാറശാല പരശുവയ്ക്കലിലെ ഇസൈക്കി മുത്തുവിന്റെ ബാര്‍ബര്‍ ഷോപ്പില്‍ സര്‍വം രജനീമയമായിരുന്നു. കേരള-തമിഴ്‌നാട് അതിര്‍ത്തിയിലാണ് മുത്തുവിന്റെ കൊച്ചുകടയുള്ളത്. ഇവിടെ എത്തിയവര്‍ക്കെല്ലാം കട്ടിങും ഷേവിങ്ങും സൗജന്യമായിരുന്നു.
അര്‍ധരാത്രിയില്‍ വിറപ്പിച്ച് സാത്താന്‍: ഐഎഫ്എഫ്‌കെ വേദിയില്‍ ബോധം കെട്ട് വീണ് യുവാവ്
ഒറ്റ രൂപയുടെ നോട്ടുമായി കടയിലെത്തിയാല്‍ ഫേഷ്യലും സൗജന്യം. ഇങ്ങനെയാണ് രജനീകാന്തിന്റെ പിറന്നാള്‍ ഈ കൊച്ച് ആരാധകന്‍ ആഘോഷമാക്കിയത്.
അതുമാത്രമല്ല, മുടിയും താടിയും വെട്ടിയിറങ്ങുന്നവര്‍ക്ക് ചില സമ്മാനങ്ങളും നല്‍കുന്നുണ്ട്. ഒരു കുടയും ലോട്ടറിയുമാണ് സമ്മാനം. തിരുനെല്‍വേലി സ്വദേശിയായ മുത്തു നാല് വര്‍ഷമായി ഇങ്ങനെയാണ് സ്‌റ്റൈല്‍മന്നന്റെ പിറന്നാള്‍ ആഘോഷിക്കുന്നത്.