ചെന്നൈ: ക്ഷേത്ര സന്ദർശനത്തിനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ഭാര്യയെ അമ്പലത്തിലെ മുത്തുക്കുട ചൂടിച്ചത് വിവാദമാകുന്നു. വീഡിയോ സോഷ്യൽമീഡിയയിൽ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. മഴ പെയ്തതോടെയാണ് ദുർഗയെ മുത്തുക്കുട ചൂടിച്ചത്. ചെന്നൈയ്ക്കടുത്ത് തിരുവട്ടിയൂർ ത്യാഗരാജ സ്വാമിക്ഷേത്ര ദർശനത്തിനെത്തിയപ്പോഴാണ് സംഭവം.
ദുർഗ സ്റ്റാലിൻ ക്ഷേത്രത്തിൽനിന്ന് പുറത്തിറങ്ങാനൊരുങ്ങിയപ്പോൾ മഴ പെയ്തു. എഴുന്നള്ളിപ്പ് വേളയിൽ പ്രതിഷ്ഠയെ ചൂടിക്കാനുള്ള മുത്തുക്കുടയെടുത്ത് ക്ഷേത്രത്തിലെ ചിലർ ദുർഗയെ ചൂടിച്ചു. പ്രതിഷ്ഠ നനയാതിരിക്കാൻ സാധാരണ കറുത്തകുട ചൂടുകയും ചെയ്തു. എഴുത്തുകാരി ഷെഫാലി വൈദ്യ ഇതിന്റെ വീഡിയോ പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്.
Disgusting. Made in China cheap umbrella used for the deity, the deity umbrella used for TN CM Stalin’s wife! HRNCE is not only corrupt, it is morally and ethically bankrupt! https://t.co/OYgjXIMOQO
— Shefali Vaidya. 🇮🇳 (@ShefVaidya) December 12, 2022
എന്നാൽ മുത്തുക്കുട ചൂടിച്ചത് ദുർഗ സ്റ്റാലിന്റെ താത്പര്യപ്രകാരമായിരുന്നില്ലെന്ന് ഒപ്പമുള്ളവർ അറിയിച്ചു. ക്ഷേത്രത്തിലുണ്ടായിരുന്ന ചിലരാണ് അതു ചെയ്തത്. ദുർഗ അത് തടഞ്ഞില്ലെന്നേയുള്ളൂവെന്ന് അവർ വിശദീകരിക്കുന്നു.
Discussion about this post