മീററ്റ്: മുത്തശ്ശിയുടെ കമ്മലുകൾ മോഷ്ടിക്കാൻ ശ്രമിച്ച കള്ളന്മാരെ ബൈക്കിൽ നിന്നും വലിച്ച് താഴെയിട്ട് പെരുമാറി പെൺകുട്ടി. അസാമാന്യ ധൈര്യത്തോടെയുള്ള 20കാരി റിയ അഗർവാളിന്റെ പോരാട്ടം ഇപ്പോൾ സോഷ്യൽമീഡിയയും കൈയ്യടി നേടികൊടുത്തിരിക്കുകയാണ്. ഒരു കമ്മലുമായി മോഷ്ടാക്കൾ രക്ഷപ്പെട്ടെങ്കിലും ഇരുവരെയും പോലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. ശിവംകുമാർ(25) സച്ചിൻ കുമാർ(24) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച വൈകിട്ട് മീററ്റിലെ ലാൽ കുർത്തി മേഖലയിലാണ് സംഭവം നടന്നത്.
മുത്തശ്ശിയായ സന്തോഷ് അഗർവാളി(80)നൊപ്പം ലാൽ കുർത്തിയിലെ ബന്ധുവീട്ടിലേക്ക് നടന്നുപോവുകയായിരുന്നു റിയ. ഇതിനിടെയാണ് ബൈക്കിലെത്തിയ രണ്ട് മോഷ്ടാക്കൾ മുത്തശ്ശിയുടെ കമ്മൽ പൊട്ടിച്ച് രക്ഷപ്പെട്ടത്. ഇതിനിടെ റിയ, ബൈക്ക് പിടിച്ചുവെച്ച് മോഷ്ടാക്കളെ വാഹനത്തിൽനിന്ന് തള്ളിയിടുകയായിരുന്നു. തുടർന്ന് ഒരാളുമായി മൽപ്പിടിത്തത്തിലേർപ്പെടുകയും ചെയ്തു.
A brave girl fighting with two robbers who robbed her grandmother of an earring in Lal Kurti area, Meerut on Saturday evening. She tried to stop them. But they fled. A CCTV camera footage went viral. Police arrested both the robbers within seven-hour. @TOIWestUP @meerutpolice pic.twitter.com/9QPC3aYbMZ
— Sudhir Kumar (@SudhirkumarhTOI) December 11, 2022
ഇയാളെ കൈകാര്യം ചെയ്യുന്നതിനിടെ രണ്ടാമൻ ബൈക്ക് സ്റ്റാർട്ടാക്കി രക്ഷപ്പെടാൻ ശ്രമം നടത്തി. പിന്നാലെ പെൺകുട്ടിയുടെ പിടിയിൽനിന്ന് കുതറിമാറി ഇയാളും ബൈക്കിൽ കയറി രക്ഷപ്പെട്ടു. ശേഷം, പെൺകുട്ടിയും മുത്തശ്ശിയും വിവരം പോലീസിൽ അറിയിച്ചു. തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ആറുമണിക്കൂറിനുള്ളിൽ രണ്ടുപ്രതികളെയും പോലീസ് പിടികൂടിയത്.
ഏറ്റുമുട്ടലിലൂടെയാണ് പ്രതികളെ പിടികൂടിയതെന്നാണ് പോലീസിന്റെ വിശദീകരണം. പോലീസ് സംഘത്തെ കണ്ടപ്പോൾ പ്രതികൾ വെടിയുതിർത്തെന്നും തുടർന്ന് പരസ്പരം ഏറ്റുമുട്ടലുണ്ടായെന്നും എസ്.എസ്.പി. രോഹിത് സിങ് സജ്വാൻ പറഞ്ഞു. മോഷ്ടാക്കളെ നേരിട്ട റിയ അഗൾവാൾ കാണിച്ചത് വലിയ ധൈര്യമാണെന്നും പെൺകുട്ടിയെ ആദരിക്കുമെന്നും പോലീസ് അറിയിച്ചു.
Discussion about this post