ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് വിദേശത്തേക്ക് പറക്കുന്നവര്‍ക്ക് ഇനി പൂട്ട് വീഴും; പാസ്‌പോര്‍ട്ട് ഇനി ബാങ്കുകള്‍ക്കും പിടിച്ചുവെക്കാം

ലോണ്‍ തിരിച്ചടവ് മുടക്കുന്ന നിരവധി ആളുകള്‍ രാജ്യത്ത് നിന്ന് പുറത്തേക്ക് പോകുന്നത് കൂടിവരുന്ന സാഹചര്യത്തിലാണ് കോടതിയുടെ നിരീക്ഷണം വന്നിരിക്കുന്നത്. ജസ്റ്റിസ് എസ് വൈദ്യനാഥനാണ് കേന്ദ്ര സര്‍ക്കാരിനോട് നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ടത്.

ചെന്നൈ: ബാങ്കുകളില്‍ നിന്ന് കടമെടുത്ത് വിദേശത്തേക്ക് പോകുന്നവര്‍ക്ക് കടിഞ്ഞാണിടുന്നതിന് വേണ്ടി പാസ്‌പോര്‍ട്ട് നിയമത്തില്‍ ഭോദഗതി വരുത്തണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി.

ലോണ്‍ തിരിച്ചടവ് മുടക്കുന്ന നിരവധി ആളുകള്‍ രാജ്യത്ത് നിന്ന് പുറത്തേക്ക് പോകുന്നത് കൂടിവരുന്ന സാഹചര്യത്തിലാണ് കോടതിയുടെ നിരീക്ഷണം വന്നിരിക്കുന്നത്. ജസ്റ്റിസ് എസ് വൈദ്യനാഥനാണ് കേന്ദ്ര സര്‍ക്കാരിനോട് നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ടത്.

നിയമത്തില്‍ ഭോദഗതി വരുത്തുന്നതോടെ ബാങ്കുകള്‍ക്കും ഇതര പണമിടപാട് സ്ഥാപനങ്ങള്‍ക്കും ഉപഭോക്താക്കളോട് പാസ്‌പോര്‍ട്ട് ആവശ്യപ്പെടാനാകും. പണം അടക്കാതെ വിദേശത്തേക്ക് പറക്കുന്നവരുടെ പാസ്‌പോര്‍ട്ട് കൈവശം വെക്കാനും താത്ക്കാലികമായി പാസ്‌പേര്‍ട്ട് റദ്ദാക്കാനും സ്ഥാപനങ്ങള്‍ക്ക് കഴിയും. കൂടാതെ പാസ്‌പോര്‍ട്ട് പുതുക്കാന്‍ എത്തുന്നവരോട് ബാങ്കില്‍ നിന്നോ മറ്റ് കേന്ദ്രങ്ങളില്‍ നിന്നോ സാക്ഷ്യപത്രം ആവശ്യപ്പെട്ടുകൊണ്ടും നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് ജസ്റ്റിസ് വൈദ്യനാഥന്‍ വ്യാക്തമാക്കി.

സസ്‌പെന്‍ഷനിലായ എസ് മംഗളം എന്ന അംഗന്‍വാടി ജീവനക്കാരിയുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് മദ്രാസ് ഹൈക്കോടതി ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.

Exit mobile version