കുഴല്‍ക്കിണര്‍ കുഴിക്കുന്നതിനിടെ ഒരു മണ്‍പാത്രം കിട്ടി, അതില്‍ 18 സ്വര്‍ണ്ണനാണയങ്ങളും; അമ്പരന്ന് നാട്ടുകാര്‍

എന്തായാലും സംഭവം അദ്ദേഹം തഹസില്‍ദാറെ അറിയിച്ചു. തുടര്‍ന്ന് ഈ നാണയങ്ങള്‍ എല്ലാം ജില്ലാ കളക്ടര്‍ക്ക് അവരുടെ ഓഫീസില്‍ കൈമാറി ട്രഷറിയില്‍ നിക്ഷേപിച്ചു.

മുത്തശി കഥകളില്‍ മാത്രം കേട്ടുമറന്നിട്ടുള്ള, മണ്ണിനടിയില്‍ കുഴിക്കുമ്പോള്‍ കിട്ടുന്ന ‘നിധി’ ഇപ്പോള്‍ നമ്മുടെ നാട്ടിലും യാഥാര്‍ത്ഥ്യമായിരിക്കകയാണ്. സംഭവം നമ്മുടെ കേരളത്തിലല്ല; അങ്ങ് ആന്ധ്രാപ്രദേശിലാണ്.

also read: ഫൈബര്‍ പോള്‍ വാങ്ങാന്‍ കാശില്ല; വെട്ടിയെടുത്ത മുളയുമായി പോള്‍ വാള്‍ട്ട് ചാടാനെത്തിയ കായിക താരങ്ങള്‍ക്ക് അരലക്ഷം രൂപയും, ചെലവിനായി 200 ഡോളറും നല്‍കി പ്രവാസി മലയാളി

ആന്ധ്രയിലെ എടുവടല പാലം ഗ്രാമത്തിലെ സത്യ നാരായണ എന്നയാളുടെ വയലില്‍ കുഴല്‍ക്കിണര്‍ പൈപ്പ് ലൈന്‍ കുഴിക്കുന്നതിനിടെയാണ് ഒരു മണ്‍പാത്രം ലഭിച്ചത്. ആളുകള്‍ അത് പരിശോധിച്ചപ്പോള്‍ ശരിക്കും ഞെട്ടി. കാരണം അതില്‍ സ്വര്‍ണ്ണനാണയങ്ങള്‍ കണ്ടു. ഒന്നും രണ്ടുമല്ല 18 സ്വര്‍ണ്ണനാണയങ്ങള്‍. 61 ഗ്രാം സ്വര്‍ണ്ണത്തിന്റെ 18 നാണയങ്ങളാണ് ഈ മണ്‍പാത്രത്തിലുണ്ടായിരുന്നത്.

എന്തായാലും സംഭവം അദ്ദേഹം തഹസില്‍ദാറെ അറിയിച്ചു. തുടര്‍ന്ന് ഈ നാണയങ്ങള്‍ എല്ലാം ജില്ലാ കളക്ടര്‍ക്ക് അവരുടെ ഓഫീസില്‍ കൈമാറി ട്രഷറിയില്‍ നിക്ഷേപിച്ചു. ഏതായാലും ഈ സംഭവം നാട്ടുകാരെ ആകെ അമ്പരപ്പിച്ചിരിക്കുകയാണ്.

Exit mobile version