ചെന്നൈ: തമിഴ് ഹാസ്യനടൻ പട്ടുക്കോട്ട ശിവനാരായണമൂർത്തി അന്തരിച്ചു. 66 വയസായിരുന്നു. സ്വന്തംസ്ഥലമായ പട്ടുകോട്ടയില്ഡ വെച്ചാണ് അന്ത്യം. പെട്ടെന്നുണ്ടായ ശാരീരികാസ്വാസ്ഥ്യത്തെത്തുടർന്ന് ബുധനാഴ്ച രാത്രി 8.30-ഓടെ മരണപ്പെടുകയായിരുന്നു.
വിക്രം നായകനായ ‘സാമി’, വിജയിയുടെ ‘വേലായുധം’, സൂര്യ നായകനായ ‘ഉന്നൈ നിനൈത്ത്’ തുടങ്ങിയവയടക്കം ഇരുനൂറിൽപരം ചിത്രങ്ങളിലാണ് ശിവനാരാണ മൂർത്തി അഭിനയിച്ചിട്ടുള്ളത്.